പഴയ വാദങ്ങൾ ആവർത്തിച്ച് അഭിഭാഷകർ; നവംബറിലെ നിലപാടുമായി ദേവസ്വം ബോർഡ്
text_fieldsന്യൂഡൽഹി: ശബരിമല കേസിൽ പഴയ അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുമ്പാകെ നിരത്തിയ വാദങ്ങളിലുറച്ച് ഇരുഭാഗത്തെയും അഭിഭാഷ കർ നിരന്നപ്പോൾ പുനഃപരിശോധനാ ഹരജികളിലെ വാദംകേൾക്കൽ കോടതിക്ക് ആവർത്തന വിരസമായി. പുതുതായെന്തെങ്കിലും പറയാ നില്ലാതെ കാര്യങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒാർമിപ്പിച്ചു. അനുസര ിക്കാത്ത പലരെയും ശാസിച്ചിരുത്തി. അതേസമയം, ശബരിമല വിധി വന്ന ശേഷം നവംബർ 19ന് സുപ്രീംകോടതിക്ക് മുമ്പാകെ അറിയിച ്ച സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് ദേവസ്വം ബോർഡ്ആവർത്തിച്ചു.
വിധി പൂർണമായും നടപ്പാക്കാൻ തങ് ങൾ ബാധ്യസ്ഥരാണെന്നും നിലവിലുണ്ടായിരുന്നത് വിവേചനപരമായ നടപടിയെന്നുമാണ് ബോർഡ് നവംബർ 19ന് സുപ്രീംകോടതിയിൽ പറഞ്ഞത്. വിധി നടപ്പാക്കാൻ തങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുവെന്നും സൗകര്യങ്ങളില്ലാത്തതിനാൽ സമയം വേണമെന്നും അന്ന് ബോധിപ്പിച്ചു. ബോർഡിനുവേണ്ടി ഹാജരായ അഡ്വ. രാജേഷ് ദ്വിവേദി അതേ നിലപാട് ആവർത്തിച്ചു. പുനഃപരിശോധനക്ക് അർഹമായ ഒരു വാദവും വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഒരു കൂട്ടരുടെ വാദം സുപ്രീംകോടതി പരിഗണിക്കാതിരുന്നത് ഒരു വിധി പുനഃ പരിശോധിക്കാനുള്ള ന്യായമല്ല എന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത വാദിച്ചു. ശബരിമലയിലേത് ഹിന്ദു മതത്തിെൻറ െപാതുവായ ആചാരമല്ലെന്നും ഒരു പ്രത്യേക ക്ഷേത്രത്തിലെ ഒറ്റപ്പെട്ട ആചാരം ഭരണഘടനാപരമായ അവകാശം അനുവദിക്കുന്നതിന് തടസ്സമല്ലെന്നും അദ്ദേഹം തുടർന്നു.
ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിൽ ഭരണഘടനാ ധാർമികതയുടെ കാര്യത്തിൽ പുറത്തുനിന്നുള്ള അളവുകോൽ എടുക്കാൻ പറ്റില്ലെന്ന് മുൻ ദേവസ്വം ബോർഡ് ചെയർമാൻ പ്രയാർ ഗോപാല കൃഷ്ണനുവേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്വി വാദിച്ചു. ഹിന്ദുമതത്തിൽ പരിഷ്കരണം കൊണ്ടുവരും മുമ്പ് അത് അടിസ്ഥാനപരമായ വിശ്വാസമാണോ എന്ന് ആലോചിക്കണം. ഹിന്ദുമതവും വൈവിധ്യമാർന്ന സംവിധാനമാണ്. അവിടെ അടിസ്ഥാനപരമായ ഒരു ആചാരം ഒറ്റപ്പെട്ട ആചാരമായി പരിഗണിക്കരുത്. ശരിയായാലും തെറ്റായാലും ഇത് ഒരു വിശ്വാസമാണ്. ശബരിമല ഒരു പൊതുവിഷയമല്ലെന്നും ഒരു വിശ്വാസി സമൂഹത്തിെൻറ ആഭ്യന്തര കാര്യമാണെന്നും ഹിന്ദു സമൂഹത്തിെൻറ ഭാഗമായ ഒരു സമുദായം അവരുടെ ആചാരമായി പരമ്പരാഗതമായി അംഗീകരിച്ചുവരുന്നതാണെന്നും അഡ്വ. ശേഖർ നാഫഡെ വാദിച്ചു. യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല. ക്ഷേത്രമാണ്. പരിഷ്കരണം സമുദായത്തിനകത്തെ തിരുത്തൽ ചിന്തകളിൽ വരേണ്ട കാര്യമാണ്. ചാനലുകൾ കണ്ടാലറിയാം കേരളത്തിലെ ഹിന്ദു സമുദായത്തിലെ ഭൂരിഭാഗം ശബരിമല വിധി തള്ളിയതാണെന്നും അദ്ദേഹം തുടർന്നു.
സർക്കാർ നിലപാടിനനുസരിച്ചല്ല ബോർഡ് നിലപാട്
–പത്മകുമാർ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാര്‍ നിലപാടിെൻറ അടിസ്ഥാനത്തിലല്ല തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്ന് പ്രസിഡൻറ് എ. പത്മകുമാർ.
കോടതിയില്‍ അറിയിച്ചത് സെപ്റ്റംബര്‍ 23ന് വിധി വന്നതിന് ശേഷമുള്ള ബോർഡിെൻറ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയിൽ പറഞ്ഞത്. വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുവതി പ്രവേശന വിഷയത്തിൽ റിവ്യൂ പെറ്റീഷൻ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതക്കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നുമാണ് നേരത്തെ പറഞ്ഞതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിെൻറ കോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് വ്യക്തമാക്കാന്‍ പ്രസിഡൻറ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.