ദേവസ്വം ബോർഡുകളിൽ സമഗ്ര പരിഷ്കാരത്തിന് സർക്കാർ
text_fieldsപത്തനംതിട്ട: ദേവസ്വം ബോർഡുകളിൽ സമഗ്ര പരിഷ്കാരം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ ബോർഡുകളുടെ പ്രവ ർത്തനം തൃപ്തികരമല്ലാത്തതിനാലാണ് സമഗ്ര പരിഷ്കരണം നടപ്പാക്കുന്നത്. ഇതിനായി നിലവിലെ ദേവസ്വം ബോർഡ് നിയമങ്ങൾ പരിഷ്കരിക്കാൻ നീക്കം തുടങ്ങി. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം, മലബാർ എന്നിങ്ങനെ അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. ഇതിൽ മാലബാർ ദേവസ്വം ബോർഡിൽ സമഗ്ര പരിഷ്കാരം നിർദേശിക്കുന്ന നിയമത്തിെൻറ കരട് രേഖ തയാറായിക്കഴിഞ്ഞു. ഇത് നിയമപരിഷ്കാര കമീഷെൻറ പരിഗണനയിലാണ്. ഇതിനെ പിന്തുടർന്ന് മറ്റ് ബോർഡുകളുടെ നിയമാവലിയും പരിഷ്കരിക്കാനാണ് സർക്കാർ നീക്കം. തിരുവിതാംകൂർ ദേവസ്വം നിയമം ഭേദഗതി ചെയ്യുേമ്പാൾ ശബരിമലയുടെ ഭരണ നിർവഹണത്തിൽ സർക്കാറിനുകൂടി പങ്കാളിത്തം ലഭിക്കുംവിധം പ്രത്യേക അതോറിറ്റി രൂപവത്കരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് ദേവസ്വം ബോർഡിെൻറ അധികാരം മറികടക്കുംവിധമാകില്ലെന്ന് ദേവസ്വം വൃത്തങ്ങൾ പറയുന്നു.
ശബരിമലയിൽ ഭരണകാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് അതോറിറ്റി രൂപവത്കരിക്കാൻ ആലോചിക്കുന്നതേത്ര. ഇതാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ശബരിമലയുമായി ബന്ധെപ്പട്ട് കേസ് പരിഗണിക്കവെ സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ സൂചിപ്പിച്ചത്. ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽനിന്ന് ദേവസ്വം ബോർഡിനെ ഒഴിവാക്കി പകരം സർക്കാറിന് നേരിട്ട് നിയന്ത്രണമുള്ള പ്രത്യേക കമ്പനി രൂപവത്കരിക്കാൻ തീരുമാനമായിട്ടുണ്ട്. അതിനു പിന്നാലെയാണ് നിയമം പരിഷ്കരിച്ച് ഭരണകാര്യങ്ങളിലും സർക്കാർ പങ്കാളിത്തം ഉറപ്പാക്കാൻ നീക്കം നടക്കുന്നത്.
അഞ്ച് ദേവസ്വം ബോർഡുകളുടെ കീഴിൽ മൊത്തം 3080ഓളം ക്ഷേത്രങ്ങളാണുള്ളത്. മാലബാർ ദേവസ്വം ബോർഡ് നിയമം പരിഷ്കരിക്കാൻ തയാറാക്കിയ കരട് നിയമരേഖയിൽ ഭരണ നിർവഹണ കാര്യങ്ങളിൽ അടിസ്ഥാനപരമായ വലിയ മാറ്റങ്ങളാണ് ശിപാർശ ചെയ്തിരിക്കുന്നതെന്നറിയുന്നു. മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ കൂടുതലും സ്വകാര്യ ട്രസ്റ്റുകളുടെയും മറ്റും ഉടമസ്ഥതയിലുള്ളവയാണ്. ഇവയുടെ ഭരണ നിർവഹണത്തിൽ ഒട്ടേെറ പോരായ്മകളുള്ളതായാണ് സർക്കാർ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.