കരിപ്പൂർ: വലിയ വിമാനത്തിന് വീണ്ടും ഡി.ജി.സി.എ അനുമതി നിഷേധിച്ചു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് 14ന് സർവിസ് നടത്താൻ സൗദി എയർലൈൻസ് നൽകിയ അപേക്ഷയിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയില്ല. ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്കും തിരിച്ചും സർവിസ് നടത്താനായിരുന്നു അപേക്ഷ നൽകിയത്.
മടക്കയാത്രയിൽ സൗദിയിലേക്ക് നഴ്സുമാരെ കൊണ്ടുപോകാനായിരുന്നു സർവിസെന്നാണ് അധികൃതർ അറിയിച്ചത്. ആഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകട പശ്ചാത്തലത്തിൽ വലിയ വിമാനങ്ങൾ നിർത്തിവെക്കാൻ ഡി.ജി.സി.എ വിമാനക്കമ്പനികൾക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഒൗദ്യോഗികമായി ഒരു ഉത്തരവുമിറക്കിയിരുന്നില്ല. കരിപ്പൂരിലും അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് 14ന് എ330 ഉപയോഗിച്ച് സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് സൗദിയ രംഗത്തെത്തിയത്. കരിപ്പൂരിലായിരുന്നു അപേക്ഷ നൽകിയത്. ഡി.ജി.സി.എ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ അവരിൽനിന്ന് അനുമതി വാങ്ങാനായിരുന്നു നിർദേശം. ഇതിെൻറ അടിസ്ഥാനത്തിലാണ് സൗദിയ ഡി.ജി.സി.എക്ക് അപേക്ഷ നൽകിയത്. ഇൗ അപേക്ഷയാണ് വ്യാഴാഴ്ച തള്ളിയത്.
കോഡ് 'സി'യിലുള്ള നാരോബോഡി വിമാനത്തിനുണ്ടായ അപകടത്തിെൻറ പശ്ചാത്തലത്തിൽ കോഡ് 'ഇ' ശ്രേണിയിലുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. അപകടകാരണം കരിപ്പൂരിെൻറ ന്യൂനതകളല്ലെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, അന്വേഷിക്കാനെത്തിയ വിവിധ ഏജൻസികൾക്ക് ഇവിടെ സാേങ്കതിക തകരാറുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.