തുറന്ന പോരിനൊരുങ്ങി ഡി.ജി.പി; ഉദ്യോഗസ്ഥനെ മടക്കിയയച്ചില്ല
text_fieldsതിരുവനന്തപുരം: സർക്കാറുമായി തുറന്ന പോരിനൊരുങ്ങി ഡി.ജി.പി സർക്കാർ ഉത്തരവിറക്കിയിട്ടും ഒപ്പം ജോലിചെയ്യുന്ന ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ മാതൃയൂനിറ്റിലേക്ക് മടക്കിയയച്ചില്ല. സർക്കാറിന് നൽകിയ കത്തിനു മറുപടി ലഭിച്ചശേഷം തുടർനടപടിയെന്ന നിലപാടിലാണ് ഡി.ജി.പി എസ്.പിയുടെ അപേക്ഷയിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിൽ അതൃപ്തനായ ഡി.ജി.പി തന്നെ ഒതുക്കാനുള്ള സർക്കാർ നീക്കത്തെ ചെറുക്കുമെന്നാണ് നിലപാടിലൂടെ വ്യക്തമാക്കുന്നത്. അനിൽകുമാർ വ്യാഴാഴ്ചയും പൊലീസ് ആസ്ഥാനത്ത് സെൻകുമാറിെൻറ ഒാഫിസിൽ തന്നെ ജോലി തുടർന്നു. എ.എസ്.െഎ അനധികൃതമായി തന്നെയാണ് ഡി.ജി.പിയുടെ ഒാഫിസിൽ ജോലിചെയ്യുന്നതെന്നും അദ്ദേഹത്തിെൻറ അധികാര പരിധിയിലില്ലാത്ത പല ഫയലുകളും പരിശോധിക്കുന്നുണ്ടെന്നുമാണ് സർക്കാറിെൻറയും പൊലീസ് ആസ്ഥാനത്തെയും ചിലരുടെ പരാതി.
അനിൽ ഒരു ഉത്തരവുമില്ലാതെയാണ് സെൻകുമാറിനൊപ്പം ജോലി ചെയ്യുന്നതെന്നും രഹസ്യ വിഭാഗത്തിലുൾപ്പെടെ എത്തി ഫയലുകൾ കൊണ്ടുപോകുന്നതായും പൊലീസ് അസോസിയേഷനും ജീവനക്കാരും സർക്കാറിന് പരാതി നൽകിയിരുന്നു. സിറ്റി എ.ആർ ക്യാമ്പിൽ ജോലി നോക്കുന്ന ഇയാൾ 15 വർഷമായി അനധികൃതമായാണ് സെൻകുമാറിനൊപ്പം ജോലിചെയ്യുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് എ.ആർ ക്യാമ്പിലേക്ക് മടക്കിവിട്ട് രണ്ടു ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഡി.ജിപിക്ക് കത്ത് നൽകിയത്. ഉത്തരവ് നടപ്പാക്കുന്നതിനുപകരം വ്യക്തത തേടി ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകുകയായിരുന്നു സെൻകുമാർ ചെയ്തത്. സംസ്ഥാനത്തെ മിക്ക ഐ.പി.എസ് ഉദ്യോഗസ്ഥരും അവർക്കിഷ്ടമുള്ള ഉദ്യോഗസ്ഥരെ വർക്കിങ് അറേഞ്ച്മെൻറിൽ ഒപ്പം നിർത്തിയിട്ടുണ്ടെന്ന് സെൻകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, വിശദീകരണ കത്തിനു സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഡി.ജി.പിയായി ചുമതലയേറ്റയുടൻ പൊലീസ് ആസ്ഥാനത്തെ നാല് ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയ സെൻകുമാറിെൻറ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. അതിലും വ്യക്തത തേടി സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകിയിട്ടുണ്ട്. അതിനും ഇതുവരെ മറുപടി നൽകിയില്ല. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി സംബന്ധിച്ച രേഖകൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കണമെന്ന ഡി.ജി.പിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.