ജില്ല പൊലീസ് മേധാവികളുടെ റിപ്പോർട്ട് നിർബന്ധമാക്കണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: കൊടും ക്രിമിനലുകളായ തടവുകാർക്ക് പരോള്‍ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവുമായി ഡി.ജി.പി. ക്വട്ടേഷൻ സംഘത്തലവന്മാർക്ക് ജയിൽ വകുപ്പ് പരോള്‍ അനുവദിക്കുന്നതിന് മുമ്പായി ജില്ല െപാലീസ് മേധാവികളുടെ റിപ്പോർട്ട് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ലോകനാഥ് ബെഹ്റ ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്ത് നൽകി. ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ തടയുന്നതിെൻറ ഭാഗമായി സാേങ്കതിക സംവിധാനങ്ങൾ കൂടുതലായി ഏർപ്പെടുത്താൻ ജയിൽ ഉപദേശകസമിതി തീരുമാനിച്ചതിന് പിന്നാലെയാണ് ഡി.ജി.പിയും ശിപാർശ സമർപ്പിച്ചിട്ടുള്ളത്. ജയിലിൽ കിടന്നുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ ക്വട്ടേഷൻ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ട്. ഗുണ്ടാത്തലവന്മാർ പരോള്‍ നേടി പലപ്പോഴും പുറത്തിറങ്ങുന്നത് ക്വട്ടേഷൻ ഏറ്റെടുക്കാനും പണം സമ്പാദിക്കാനുമാണ്.
ഇത്തരത്തിൽ പുറത്തിറങ്ങുന്നവരുടെ ജീവനെടുക്കാൻ ഇവരുടെ എതിർവിഭാഗങ്ങളായ മറ്റ് പല സംഘങ്ങളും പദ്ധതി തയാറാക്കുന്നത് പതിവാണെന്ന് രഹസ്യാന്വേഷണവിഭാഗം ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവന് ഭീഷണിയുള്ള ക്രിമിനലുകളുടെ പേരും ഡി.ജി.പി സർക്കാറിന് കൈമാറി. നിലവിൽ പരോളിന് അപേക്ഷ സമർപ്പിച്ചാൽ പൊലീസിെൻറ റിപ്പോർട്ട് വാങ്ങിയശേഷമാണ് ജയിൽവകുപ്പ് തടവുകാരെ പുറത്തുവിടുന്നത്. മുമ്പ് പല കുറ്റവാളികൾക്കും പരോൾ നിഷേധിച്ചിരുന്നത് പൊലീസിെൻറയും ബന്ധുക്കളുടെയും റിപ്പോർട്ടുകൾ എതിരായതിനാലായിരുന്നു.
എന്നാൽ, അടുത്തിടെയായി ചില ക്രിമിനലുകളെ പുറത്തിറക്കുന്നതിനായി എസ്.ഐമാർ അനുകൂല റിപ്പോർട്ട് നൽകിയകാര്യവും ഡി.ജി.പിയുടെ ശ്രദ്ധയിൽപെട്ടു. അടിയന്തര പരോളുകള്‍ക്ക് നൽകുന്ന രേഖകളും പ്രേത്യകം പരിശോധിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ഇതിനിടെ പരോള്‍ അനുവദിക്കുമ്പോള്‍ നൽകുന്ന പൊലീസ് അകമ്പടി പിൻവലിക്കണമെന്ന, ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതി കൊടി സുനിയുടെ അപേക്ഷ കണ്ണൂർ ജില്ല പൊലീസ് മേധാവി തള്ളി. പൊലീസ് അകമ്പടിയോടെ നേരത്തേ സുനിക്ക് അടിയന്തര പരോള്‍ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.