ക്രൈംബ്രാഞ്ച് അധികാരം 'കവർന്ന്' ഡി.ജി.പിയുടെ സര്‍ക്കുലര്‍, വിവാദമായപ്പോള്‍ തിരുത്തി
text_fieldsതിരുവനന്തപുരം: ക്രൈംബ്രാഞ്ചിെൻറ അധികാരത്തില്‍ കൈകടത്തി ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ സർക്കുലർ. സംഭവം വിവാദമായപ്പോൾ തിരുത്തി പൊലീസ് ആസ്ഥാനം. നിലവിൽ ക്രൈംബ്രാഞ്ചിനുള്ള പല പ്രത്യേക അധികാരങ്ങളും ഇല്ലാതാക്കിയുള്ള മാർഗനിർദേശങ്ങളായിരുന്നു ഡി.ജി.പി പുറത്തിറക്കിയത്. ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാനാവില്ല എന്നതായിരുന്നു അതിൽ പ്രധാനം. ഡി.ജി.പിയോ സര്‍ക്കാറോ കോടതിയോ പറഞ്ഞാലേ ഇനിമുതല്‍ ക്രൈംബ്രാഞ്ചിന് കേസെടുക്കാനാവൂവെന്ന് പുതുക്കിയ മാർഗനിർദേശത്തിലുണ്ട്.
കസ്റ്റഡി മരണങ്ങള് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറണം, അഞ്ചു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകേസുകൾ, 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസുകൾ, ആയുധ മോഷണക്കേസുകൾ എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നിങ്ങനെ നിർദേശങ്ങളും ഉത്തരവിലുണ്ട്. ഇതിൽ ക്രൈംബ്രാഞ്ചിന് േകസെടുക്കാനുള്ള അധികാരം ഇല്ലാതാക്കിയ നിർദേശമാണ് വിവാദമായത്. തുടർന്ന്, ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡി.ജി.പിയുടെ അനുമതി വേണമെന്ന മാർഗനിർദേശം തിരുത്തി. ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.
മാർഗനിർദേശം പിൻവലിച്ചതോടെ ക്രൈംബ്രാഞ്ചിന് നേരിട്ട് വരുന്ന പരാതികളും കോടതിയോ സര്‍ക്കാറോ പൊലീസ് മേധാവിയോ ഇറക്കുന്ന ഉത്തരവനുസരിച്ചുള്ള കേസുകളും അന്വേഷിക്കാം. ഇത് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.