കേരളത്തിന്‍െറ ആഭ്യന്തര സുരക്ഷയില്‍ ആശങ്കയുണ്ട് -ഡി.ജി.പി
text_fields
കേരളത്തിന്‍െറ ആഭ്യന്തര സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്തിനകത്ത് ആക്രമണം നടക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും പല വഴികളില്‍നിന്നും ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തലെന്നും ഡി.ജി.പി പറഞ്ഞു. മീഡിയവണിന്‍െറ ‘വ്യൂ പോയന്‍റി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്ന് ആളുകള്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കാവഹമാണ്. രണ്ടുമാസത്തിനിടെ മലപ്പുറത്തും കൊല്ലത്തും കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനങ്ങളെയും ഗൗരവമായാണ് പൊലീസ് കാണുന്നത്. മാവോവാദികള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നുവെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട് -ബെഹ്റ പറഞ്ഞു. നിലമ്പൂരില്‍ മാവോവാദികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് വേണം പൊലീസിനെ വിമര്‍ശിക്കേണ്ടത്. നിരവധി സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ പൊലീസിന് പരിക്കേല്‍ക്കാതിരുന്നത് പൊലീസിന്‍െറ മിടുക്കാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ പോരായ്മകളുണ്ട്. കാട്ടില്‍ തെരച്ചില്‍ നടത്തുമ്പോള്‍ ജീവനോടെ പിടികൂടുകയെന്നത് അസാധ്യമാണ് -അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കാന്‍ വേണമെങ്കില്‍ യു.എ.പി.എ പ്രയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.