Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേക്കബ്​ തോമസ്:​...

ജേക്കബ്​ തോമസ്:​ ഹാജരാകാൻ സമയം നീട്ടി; പിന്നാലെ സുപ്രീംകോടതി സ്​റ്റേ

text_fields
bookmark_border
ജേക്കബ്​ തോമസ്:​ ഹാജരാകാൻ സമയം നീട്ടി; പിന്നാലെ സുപ്രീംകോടതി സ്​റ്റേ
cancel

കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ്​ തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്​റ്റേ ചെയ്​തത്​ നേരിട്ട്​ ഹാജരാകാൻ ഹൈകോടതി സമയം നീട്ടി നൽകിയതിന്​ പിന്നാലെ. ​വിജിലൻസ് കമീഷണർക്ക് പരാതി നൽകിയപ്പോൾ രണ്ട്​ സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്​തക്കുമെതിരെ ആരോപണമുന്നയിച്ചത്​ ചൂണ്ടിക്കാട്ടി ബി.എച്ച്.​ മൻസൂർ​ ഹൈ​േകാടതിക്ക്​ നൽകിയ പരാതിയാണ്​ കോടതിയലക്ഷ്യ നടപടിക്ക്​ തുടക്കം കുറിച്ചത്​. ത​ുടർന്നാണ്​ ജേക്കബ്​ തോമസ്​ ഏപ്രിൽ രണ്ടിന്​ നേരി​ട്ട്​ വിശദീകരണം നൽകാൻ ഡിവിഷൻ ബെഞ്ച്​ ആവശ്യപ്പെട്ടത്​. ഇതി​നെതിരെയാണ്​ സുപ്രീംേകാടതിയെ സമീപിച്ചത്​. 

കേസുമായി ബന്ധപ്പെട്ട്​ ഡൽഹിയിലായതിനാൽ തിങ്കളാഴ്​ച ഹാജരാകാനാകില്ലെന്നും സമയം നീട്ടി നൽകണമെന്നും ജേക്കബ്​ തോമസി​​​െൻറ അഭിഭാഷകൻ ​ൈഹകോടതിയെ അറിയിച്ചു. തുടർന്നാണ്​ ഏപ്രിൽ ഒമ്പതിന്​ ഹാജരാകാൻ നിർദേശിച്ചത്​. കേന്ദ്ര വിജിലൻസ് കമീഷണർക്ക് നൽകിയ പരാതിയിൽ വിധി പറഞ്ഞതി​​​െൻറ പേരിൽ ജഡ്‌ജിമാർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാ​െണന്നാണ്​ പരാതിയിൽ ചൂണ്ടിക്കാട്ടിയത്​. രണ്ട്​ ഹൈകോടതി ജഡ്​ജിമാർ തനിക്കെതിരെ വിധികള്‍ പുറപ്പെടുവിക്കുകയാണെന്നും അന്വേഷിക്കണമെന്നും ചീഫ്‌ സെക്രട്ടറി മുഖേന കേന്ദ്ര വിജിലന്‍സ് കമീഷന് ജേക്കബ് തോമസ്​ അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsdgp jacob thomasmalayalam news
News Summary - DGP Jacob Thomas case in Highcourt -Kerala News
Next Story