ജേക്കബ് തോമസിെൻറ സസ്പെൻഷൻ റദ്ദാക്കി; എത്രയും വേഗം തിരിച്ചെടുക്കണമെന്ന് സി.എ.ടി
text_fieldsകൊച്ചി: ഡ്രെഡ്ജര്‍ അഴിമതിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സസ്പെൻഷൻ നീട്ടിയ സർക്കാർ നട പടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. ജേക്കബ് തോമസിനെ എത്രയും വേഗം സർവിസിൽ തിരിച് ചെടുക്കണമെന്നും ഇ.കെ. ഭരത് ഭൂഷണ്‍, ആശിഷ് ഖാലിയ എന്നിവരടങ്ങിയ സി.എ.ടി ബെഞ്ച് ഉത്തരവിട്ടു. പൊലീസ് സേനയിലോ അനുബന ്ധ ശാഖകളിലോ നിയമിക്കാനാവില്ലെങ്കിൽ തുല്യ റാങ്കിൽ ഉചിതമായ മറ്റു പദവിയിൽ നിയമിക്കാമെന്നും സി.എ.ടി വ്യക്തമാക ്കി.
2010-11ല്‍ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇടപാടിൽ ക്രമക്കേട് കാട്ടിയെന്ന സ്വകാര്യ വ്യക്തിയുടെ പര ാതിയിൽ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്ത നടപടി മൂന്നാം തവണയും നീട്ടിയ 2019 ജൂണ്‍ 18ലെ ഉത്തരവാണ് സി.എ.ടി റദ്ദാക്കി യത്. ഒാഖി ദുരന്തത്തിൽ സർക്കാറിെൻറ പ്രവർത്തനങ്ങളെ വിമർശിച്ചതിെൻറ പേരിൽ 2017 ഡിസംബർ 19ന് ജേക്കബ് തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ നൽകിയ ഹരജി സി.എ.ടിയുെട പരിഗണനയിലിരിക്കെയാണ് സസ്പെൻഷൻ നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. തുടർന്ന് ഇതിനെതിരെയും ഹരജി നൽകുകയായിരുന്നു.
മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ട കേസിലാണ് സസ്പെൻഷൻ നീട്ടിയതെന്നായിരുന്നു ഹരജിക്കാരെൻറ വാദം. ആദ്യ സസ്പെൻഷെൻറ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അക്കാര്യത്തിലെ ഹരജി അപ്രസക്തമായെന്ന് വിലയിരുത്തിയ സി.എ.ടി സസ്പെൻഷൻ കാലാവധി നീട്ടിയ നടപടി മാത്രം പരിഗണിക്കുകയായിരുന്നു.
അഴിമതിക്കേസില്‍ ഒരു ഉദ്യോഗസ്ഥനെതിരെ രണ്ടു വര്‍ഷം വരെ സസ്‌പെഷൻ തുടരാമെന്ന് ഓള്‍ ഇന്ത്യ സർവിസസ് (ഡിസിപ്ലിന്‍ ആൻഡ് അപ്പീല്‍) നിയമം പറയുന്നുണ്ടെങ്കിലും രണ്ടു വര്‍ഷം സസ്‌പെഷൻ നൽകണമെന്ന വ്യാഖ്യാനം ഇതിന് നൽകരുതെന്ന് സി.എ.ടി ചൂണ്ടിക്കാട്ടി.
ജേക്കബ് തോമസിന് എതിരെ ആരോപണം ഉയർന്ന കാലയളവിലാണ് വിജിലന്‍സ് ഡയറക്ടറാക്കിയത്. ഇതേ കാലത്ത് തന്നെ ഡി.ജി.പി പദവിയും നൽകി. അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്താനുമാണ് സസ്‌പെന്‍ഷൻ. അത് ശിക്ഷയായി മാറരുത്. ആദ്യ സസ്പെൻഷൻ നിലവിലിരിക്കെയാണ് ഹരജിക്കാരനെതിരെ അടുത്ത സസ്പെൻഷൻ ഉണ്ടായത്. ന്യായീകരിക്കാവുന്ന സസ്‌പെന്‍ഷനും ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോെടയുള്ള സസ്‌പെന്‍ഷനും തമ്മിലുള്ള അകലം വളരെ നേർത്തതാണ്.
2017 ഡിസംബർ 19 മുതൽ ഹരജിക്കാരൻ സസ്‌പെന്‍ഷനിലാണ്. ശേഷിക്കുന്നത് ഒരു വര്‍ഷത്തെ സർവിസാണ്. ആരോപണങ്ങളിൽ സത്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്ദേശ്യമെങ്കില്‍ സസ്‌പെന്‍ഷൻ ഇനിയും തുടരുന്നതിൽ കാര്യമില്ല. ജേക്കബ് തോമസിനെ സർവിസിൽ തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത വിരളമാണ്. എന്നിട്ടും സസ്പെൻഷൻ നീട്ടിയത് മാതൃക തൊഴിൽദാതാവിന് ചേർന്ന നടപടിയല്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരായ അന്വേഷണത്തിലും മറ്റു നടപടികളിലും ഇടപെടുന്നില്ലെന്നും സി.എ.ടി വ്യക്തമാക്കി.
വിധി അഴിമതിക്കെതിരായ പോരാട്ടത്തിെൻറ വിജയം -ജേക്കബ് തോമസ്
കൊച്ചി: അഴിമതിക്കെതിരായ തെൻറ പോരാട്ടത്തിെൻറ വിജയമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ജേക്കബ് തോമസ്. സർവിസിൽ തിരിച്ചെടുക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
നീതിന്യായവ്യവസ്ഥ സുദൃഢമാണെന്നും ഭരണകൂടം നീതി നിഷേധിച്ചെന്നുമാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കെതിരെ പോരാടുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിത്. അകത്തുള്ളവര്‍ അഴിമതി തുറന്നുപറഞ്ഞാല്‍ നീതി ലഭിക്കുമെന്ന വലിയ സന്ദേശമാണ് ഇത് നല്‍കുന്നത്. കേരള ജനത ശബ്ദമുയര്‍ത്തിയാൽ മാത്രമേ അഴിമതി അവസാനിക്കൂ.
2017 മുതല്‍ കള്ളക്കേസുകളുടെ പരമ്പരയാണ് തനിക്കെതിരെ എടുത്തുകൊണ്ടിരിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ തുടരെത്തുടരെ സസ്‌െപൻഡ് ചെയ്യുകയായിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്നുപറഞ്ഞ നാടാണ് കേരളം. കാലത്തിനനുസരിച്ച് ചട്ടങ്ങള്‍ മാറണം. ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാർ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍പോലും തങ്ങള്‍ക്ക് ജനങ്ങളോട് കുറച്ച് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നു പറഞ്ഞ് പുറത്തുവന്ന് കാര്യങ്ങള്‍ വിശദമാക്കിയതാണ്. അതുതന്നെയാണ് താനും ചെയ്തത്. സ്വയം വിരമിക്കല്‍ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.