ഗുരുതര കുറ്റങ്ങൾ ഇനി ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: എസ്.ഐമാർ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായുള്ള (എസ്.എച്ച്.ഒ) പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകം അടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ഇനി ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സി.ഐ എസ്.എച്ച്.ഒ അല്ലാത്ത സ്റ്റേഷനുകളിൽ ജില്ലാ പൊലീസ് മേധാവിയായിരിക്കണം ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തേണ്ടത്.
എസ്.ഐമാർ നേരിട്ട് അന്വേഷിക്കുന്ന മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ ചുമതലയുള്ള ഡിവൈ.എസ്.പിമാർ നിരീക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡിമരണത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. നേരത്തേ സ്റ്റേഷൻ ഭരണവും അന്വേഷണവും സംബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് സർക്കുലറുകൾ ഡി.ജി.പി പുറത്തിറക്കിയിരുന്നെങ്കിലും, സർക്കുലറിൽ ആശയക്കുഴപ്പം വന്നതോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
നേരത്തേ പുറത്തിറങ്ങിയ ഉത്തരവുകളിൽ സി.ഐമാരുടെയും എസ്.ഐമാരുടെയും ചുമതലകൾ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ആദ്യം ഇംഗ്ലീഷിൽ ഇറക്കിയ ഉത്തരവിൽ എസ്.ഐമാർ എസ്.എച്ച്.ഒ ആയ സ്റ്റേഷൻ പരിധിയിൽ കൊലപാതകമടക്കം ഗുരുതരസംഭവമുണ്ടായാൽ ആ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന സി.ഐ ആദ്യദിനം മുതൽ അന്വേഷണം ഏറ്റെടുക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, രണ്ടാമത് ഇറക്കിയ മലയാളം ഉത്തരവിൽ സി.ഐമാർക്ക് അവർ എസ്.എച്ച്.ഒ ആയിരിക്കുന്ന സ്റ്റേഷെൻറ ചുമതല മാത്രമേ ഉള്ളൂവെന്നും പറഞ്ഞിരുന്നു.
ഇതിൽ ആദ്യത്തെ സർക്കുലറിെൻറ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജ് നോർത്ത് പറവൂർ എസ്.എച്ച്.ഒയായിരുന്നു സി.ഐ ക്രിസ്പിൻ സാമിനെ വരാപ്പുഴയിലെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. രണ്ടാമത്തെ ഉത്തരവ് പ്രകാരമാണെങ്കിൽ ക്രിസ്പിൻ സാമിന് കേസ് അന്വേഷിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം അന്വേഷണം ഏൽപിക്കേണ്ടിയിരുന്നത് വരാപ്പുഴ എസ്.എച്ച്.ഒ ആയ എസ്.ഐ ദീപക്കിനെയായിരുന്നു. എന്നാൽ, ഇരുവരും നടപടി നേരിട്ടതോടെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സർക്കുലറുകൾക്കെതിരെ രംഗത്തെത്തിയത്.
ഇവർ ഡി.ജി.പിയെ നേരിൽകണ്ട് ധർമസങ്കടം അറിയിച്ച പശ്ചാത്തലത്തിലാണ് ആശയക്കുഴപ്പം തീർക്കുന്നതിന് മൂന്നാമതൊരു സർക്കുലർ ഇറക്കിയത്. സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിൽ 203 സ്റ്റേഷനുകളിൽ മാത്രമാണ് എസ്.എച്ച്.ഒമാരായി സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉള്ളത്. ബാക്കിയുള്ള സ്റ്റേഷനുകളിലൊക്കെതന്നെ എസ്.ഐമാർക്കാണ് സ്റ്റേഷൻ ഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.