ലോക് നാഥ് ബെഹ്റ പൊലീസ് മേധാവി
text_fieldsതിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ രണ്ടാമതും സംസ്ഥാന െപാലീസ് മേധാവിയായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിൽ െഎ.എം.ജി ഡയറക്ടറും സെൻകുമാർ കഴിഞ്ഞാൽ സേനയിൽ ഏറ്റവും സീനിയറുമായ ഡോ. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബെഹ്റക്ക് നിയമനം നൽകിയത്. അധികാരമേറ്റ ഉടനെ പിണറായി സർക്കാർ നീക്കം ചെയ്ത ടി.പി. സെൻകുമാർ സുപ്രീംകോടതി വിധിയുമായി വീണ്ടും പൊലീസ് മേധാവിയായതോടെയാണ് ബെഹ്റക്ക് സ്ഥാനമൊഴിയേണ്ടിവന്നത്.
ബെഹ്റ മടങ്ങിയെത്തുന്നത് 55 ദിവസത്തിന് ശേഷമാണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിയുടെ ശിപാർശ പരിഗണിച്ചാണ് തീരുമാനം. ടി.പി. സെൻകുമാർ വെള്ളിയാഴ്ച വിരമിക്കുന്നതോടെ ബെഹ്റ ചുമതലയേൽക്കും. നിലവിൽ വിജിലൻസ് മേധാവിയാണ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എ. ഹേമചന്ദ്രൻ, എൻ.സി. അസ്താന എന്നിവരെ പരിഗണിക്കുന്നതായാണ് സൂചനകൾ. വിജിലൻസ് മേധാവിയുടെ നിയമനത്തോടെ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി ഉണ്ടാകും.
നിയമനത്തിന് സർക്കാറിനോട് നന്ദി പറഞ്ഞ ബെഹ്റ വിവാദങ്ങൾ തന്നെ അലട്ടുന്നില്ലെന്ന് വ്യക്തമാക്കി. പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കും. ആവശ്യമായ മാറ്റങ്ങൾ വരുത്തും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് പ്രധാനം. സർക്കാറിെൻറ നയത്തിനനുസരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1985 െഎ.പി.എസ് ബാച്ചുകാരനും ഒഡിഷ സ്വദേശിയുമാണ്. 30 വർഷേത്താളം സേവനം അനുഷ്ഠിച്ച അദ്ദേഹം സി.ബി.െഎയിലും എൻ.െഎ.എയിലും പ്രവർത്തിച്ചിട്ടുണ്ട്. 2021വരെ കാലാവധിയുണ്ട്.
സർക്കാറിന് നന്ദി-ബെഹ്റ
തിരുവനന്തപുരം: പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചതിൽ സർക്കാറിന് നന്ദി എന്ന് ബെഹ്റ പ്രതികരിച്ചു. ഒാൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ബെഹ്റ പൊലീസ് മേധാവിയായാൽ നിലവിലെ കേസന്വേഷണങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.