മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ടെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. എന്നാൽ, ഇവരോട് ഉൾപ്പെടെയുളള പൊലീസിെൻറ പെരുമാറ്റം മാന്യമായിരിക്കുകയും വേണം. സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് മൂന്നു വർഷത്തിനുള്ളിൽ 25 ശതമാനമായി കുറക്കുക ലക്ഷ്യമിട്ട് പരിശോധന ശക്തമാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
2016നെ അപേക്ഷിച്ച് കഴിഞ്ഞവർഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുതര പരിക്കേറ്റവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കാമറ നിരീക്ഷണം ശക്തമായതോടെ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ദേശീയപാതയിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. സംസ്ഥാന പാതകളിൽ അപകടങ്ങൾ വർധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഏറ്റവുമധികം അപകടത്തിൽപെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. മൊത്തം അപകടത്തിൽ 60 ശതമാനവും ഇൗ വാഹനങ്ങളാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യബസ്, ലോറി, ജീപ്പ് എന്നിവ അപകടത്തിൽപെടുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ, അപകടത്തിൽപെടുന്ന മിനിബസുകളുടെയും കാറുകളുടെയും എണ്ണം കൂടുകയാണ്. സ്വകാര്യ കാറുകളുടെ അപകടവും കൂടി. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുെന്നന്നും നാലുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സീറ്റ് െബൽറ്റ് ധരിക്കുെന്നന്നും പരിശോധനയിൽ ഉറപ്പാക്കണം.
രാത്രിയിലാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ൈഡ്രവർമാർ ഉറങ്ങിപ്പോകുന്നതാണ് പ്രധാന കാരണം. അതിനാൽ രാത്രികാല പരിശോധന ശക്തമാക്കണം. ൈഡ്രവർമാർക്ക് വാഹനം നിർത്തി കടുംചായ, കാപ്പി എന്നിവ നൽകുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടണം. നാലുവരിപാതകളിൽ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും ശക്തമായ നടപടിയെടുക്കണം. ഇരുചക്രവാഹന അപകടങ്ങൾ ഒഴിവാക്കാൻ സ്കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവത്കരണം ശക്തമാക്കണം. റെയ്സിങ്, ഓവർ സ്പീഡ് നടക്കുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.