വിവാദങ്ങൾക്കിടെ ഡി.ജി.പി ബ്രിട്ടനിലേക്ക്
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഡി.ജി.പി ലോക് നാഥ് ബെഹ്റക്ക് വിദേശയാത്ര പോകാൻ സർക്കാർ അനുമതി. അടുത്തമാസം മൂന്നുമുതല്‍ അഞ്ച് വ രെ ബ്രിട്ടനിൽ നടക്കുന്ന കോൺഫറൻസിൽ പെങ്കടുക്കാനാണ് അനുമതി. യാത്രച്ചെലവ് ഉൾപ ്പെടെ കാര്യങ്ങൾ സർക്കാർ വഹിക്കും.
ബ്രിട്ടീഷ് കൗൺസിൽ സംഘടിപ്പിക്കുന്ന സുരക്ഷ സെമ ിനാറിൽ പങ്കെടുക്കാനാണ് ഡി.ജി.പി പോകുന്നതെന്നാണ് അനുമതി നൽകിയ ഉത്തരവിൽ പറയുന്നത്.
പൊലീസ് സേനയിലെ പാളിച്ചകൾ അക്കമിട്ട് സി.എ.ജി വിശദീകരിക്കുകയും വിവാദമായി കത്തിനിൽക്കവെയുമാണ് ഡി.ജി.പിക്ക് വിദേശയാത്ര അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയതും. ഡി.ജി.പിയുടെ പേരെടുത്ത് പറഞ്ഞാണ് സി.എ.ജി വാർത്തസമ്മേളനം നടത്തിയത്. നിരവധി ഗുരുതരവീഴ്ചകൾ ഡി.ജി.പിക്കെതിരെ ഉന്നയിച്ചിട്ടുമുണ്ട്. എന്നാൽ ആരോപണങ്ങളോടൊന്നും ബെഹ്റ പ്രതികരിച്ചിട്ടില്ല.
രാവിലെ സെക്രേട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തി ബെഹ്റ കൂടിക്കാഴ്ച നടത്തി. വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം എന്നാണ് വിവരം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.
സി.എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം ഡി.ജി.പിയും എ.ഡി.ജി.പിയും മുഖ്യമന്ത്രിക്ക് നൽകിയതായാണ് വിവരം. കൂടിക്കാഴ്ചക്ക് എത്തിയേപ്പാഴും മടങ്ങുേമ്പാഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഡി.ജി.പി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.