കൂടത്തായി: ഡി.ജി.പി െബഹ്റ പൊന്നാമറ്റം വീട് സന്ദർശിച്ചു
text_fieldsവടകര: കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തിയത്. വടകര റൂറല്‍ എസ്.പി ഓഫീസിലെത്തുന്ന ഡി.ജി.പി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തല അന്വേഷണ പുരോഗതി വിലയിരുത്തും.
കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഇൗ തീരുമാനം.
കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്നമ്മ തോമസിെൻറ മരണം പേരാമ്പ്ര സി.ഐ കെ.കെ. ബിജുവും ടോം തോമസിെൻറ മരണം കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും മഞ്ചാടി മാത്യു കൊലപാതകം കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണനും ആല്ഫൈന് കൊലപാതകം തിരുവമ്പാടി സി.ഐ ഷാജു ജോസഫും താമരശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ മരണം വടകര കോസ്റ്റൽ പൊലീസ് സി.ഐ ബി.കെ. സിജുവും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.