സദാചാര പൊലീസിങ് അനുവദിക്കരുതെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: കേരള പൊലീസിന് നാണക്കേടായ എറണാകുളം മറൈന്‍ ഡ്രൈവിലെ സദാചാര പൊലീസിങ് സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കര്‍ശന ഇടപെടല്‍. സംസ്ഥാനത്ത് ഒരുകാരണവശാലും സദാചാര പൊലീസിങ് ആവര്‍ത്തിക്കരുതെന്നും അത്തരം സംഭവങ്ങളില്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം. പാര്‍ക്ക്, സിനിമ തിയറ്റര്‍, മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പൊലീസിന്‍െറ കര്‍ശന നിരീക്ഷണമുണ്ടാകണം. സദാചാരവാദവുമായി എത്തുന്നവരെ തടയണം. അവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ വൈകരുത്. പൊലീസ് പട്രോളിങ്/പിങ്ക് പൊലീസ് സംഘങ്ങളെക്കുറിച്ചും പരാതികളുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇരിക്കുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറരുത്. ഇതിന് പ്രത്യേക നിര്‍ദേശവും പരിശീലനവും നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.