പൊലീസിലെ ആർ.എസ്.എസ് സെല്ലിനെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കേരള പൊലീസിലെ ആർ.എസ്.എസ് സെല്ലിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പൊലീസിലെ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവികൾ കന്യാകുമാരിയിൽ രഹസ്യയോഗം ചേർന്ന് നിർജീവമായിരുന്ന സെല്ല് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ച വിവരം കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാൻ ഇൻറലിജൻസ് മേധാവി മുഹമ്മദ് യാസിന് ഡി.ജി.പി നിർദേശം നൽകിയത്.
ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് സേനയിലെ 27 അംഗങ്ങൾ യോഗം ചേർന്നത്. തുടർന്ന് നിർജീവമായിരുന്ന പാർട്ടി സെൽ ശക്തമാക്കുകയുമായിരുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും യോഗം ചേർന്നാൽ അധികൃതരുടെ ശ്രദ്ധയിൽപെടുമെന്നതിനാലാണ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ യോഗംചേർന്നത്. യോഗ തീരുമാനം വാട്ട്സ്ആപ്പിലൂടെ അംഗങ്ങൾക്ക് കൈമാറിയത് ചോരുകയായിരുന്നു. പൊലീസിെല സംഘ്പരിവാർ സെൽ പുനരുജ്ജീവിപ്പിക്കാൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ശ്രമം നടത്തിയെങ്കിലും വിജയംകണ്ടിരുന്നില്ല.
എന്നാൽ കടുത്ത ആർ.എസ്.എസുകാരുടെ കൂട്ടായ്മയുണ്ടാക്കി മുന്നോട്ട് പോകാൻ മാസങ്ങൾക്ക് മുമ്പ് തീരുമാനിക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന ‘തത്ത്വമസി’ ഗ്രൂപ് സജീവമാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. ‘തത്ത്വമസി’യുടെ പ്രസിഡൻറായി ഗോപകുമാറിനെയും സെക്രട്ടറിയായി രാജേഷിനെയും ട്രഷററായി പ്രശാന്തിനെയും ജനറൽ കൺവീനറായി ശ്യാമിനേയും 16 അംഗങ്ങളുൾപ്പെട്ട പ്രവർത്തകസമിതിയെയും യോഗം െതരഞ്ഞെടുത്തു. തത്ത്വമസി യോഗ ആൻഡ് മെഡിറ്റേഷൻ ഗ്രൂപ് രൂപവത്കരിച്ച് പ്രവർത്തനം വിപുലീകരിക്കാനായിരുന്നു തീരുമാനം. അംഗങ്ങളിൽനിന്ന് മാസവരിയായി നൂറ് രൂപ ഈടാക്കാനും അതിെൻറ ചുമതലക്കാരായി ബിജേഷിനെയും പത്മകുമാറിനെയും യോഗം തീരുമാനിച്ചിരുന്നു.
ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിൽ െവച്ച് ഓരോമാസവും യോഗചെയ്യുന്നതിനും അതോടൊപ്പം പ്രവർത്തനസമിതി കൂടുന്നതിനുമായിരുന്നു തീരുമാനം. യോഗപരിശീലിപ്പിക്കുന്നതിന് അനിൽ, സുരേഷ് യോഗി എന്നിവരെ തീരുമാനിച്ചു. ഭാവിപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ആയിരംരൂപ മാസതവണകളായി 11 മാസങ്ങൾ കൊണ്ട് അവസാനിക്കുന്ന രണ്ടു നറുക്കെടുപ്പ് ചിട്ടികൾ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ഹരിയെ യും സജിയെയും വിവിധവിഭാഗങ്ങളിലായി ആനന്ദബോസ്, രതീഷ് റൂറൽ, ഹരീഷ്, അരുൺ, അനിൽ എന്നിവരെയും ചുമതലക്കാരായി യോഗം നിയമിച്ചു. ഇൗ യോഗതീരുമാനങ്ങൾ വ്യക്തമാക്കുന്ന വാട്ട്സ്ആപ് സന്ദേശമാണ് ചോർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.