കസേര വിടാതെ ജീവനക്കാരി; ഉത്തരവ് നടപ്പാക്കുമെന്ന് ഡി.ജി.പിയുടെ ഒാഫിസ്
text_fieldsതിരുവനന്തപുരം: ഡി.ജി.പിയുടെ ഉത്തരവ് പാലിക്കാതെ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി; ഉത്തരവ് നടപ്പാക്കുമെന്ന് ഡി.ജി.പിയുടെ ഒാഫിസും. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയാണ് തന്നെ മാറ്റിയ നടപടി അംഗീകരിക്കാതെ ആ പദവിയിൽ ഇന്നലെയും തുടർന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെയും അവർ പഴയ സെക്ഷനിൽതന്നെ ജോലി ചെയ്തശേഷമാണ് മടങ്ങിയത്. ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം ചുമതലയേൽക്കാൻ എസ്.എ.പിയിൽ നിന്നുമെത്തിയ സുരേഷ് കൃഷ്ണക്ക് അതുമൂലം ചുമതലയേൽക്കാനും കഴിഞ്ഞിട്ടില്ല.
ചട്ടവിരുദ്ധമായാണ് തന്നെ സ്ഥലം മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കെതിരെ ചീഫ് സെക്രട്ടറിക്ക് ജീവനക്കാരി കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ആ പരാതിയിൽ സർക്കാറിെൻറ തീരുമാനം വരുംവരെ നിലവിലെ സെക്ഷനിൽതന്നെ തുടരുമെന്ന നിലപാടിലാണ് അവർ. ഇതിന് ജീവനക്കാരുടെയും പൊലീസ് ആസ്ഥാനത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പിന്തുണയുമുണ്ടെന്നാണ് വിവരം.
പുറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവ സംബന്ധിച്ച ചില രേഖകൾ വിവരാവകാശ നിയമപ്രകാരം ആരോ ചോദിച്ചെന്നും അത് നൽകാത്തതിെൻറ പേരിലാണ് ഇവരെ മാറ്റിയതെന്നുമാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് കഴിഞ്ഞ ജനുവരിയിൽ നൽകിയ പരാതി പൂഴ്ത്തിയത് സെൻകുമാർ കണ്ടുപിടിച്ചത്രെ. അതുമായി ബന്ധപ്പെട്ടാണ് ജീവനക്കാരിയുടെ സ്ഥലംമാറ്റമെന്നും പറയപ്പെടുന്നു. ഇവരെ മാറ്റുന്നതിന് രണ്ട് ഉത്തരവുകളാണ് ഡി.ജി.പി പുറത്തിറക്കിയിരുന്നത്.
അതിനിടെ, സെൻകുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിച്ചു. െഎ.ഒ.സി പ്ലാൻറ് സ്ഥാപിക്കുന്നതിെൻറ സുരക്ഷ നടപടികൾ ചർച്ച ചെയ്യുന്നതിനായി നിയമസഭ കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് ഇരുവരും 15 മിനിറ്റ് സംസാരിച്ചത്. സ്ഥംമാറ്റം സംബന്ധിച്ച ആരോപണങ്ങൾ ബോധപൂർവമുണ്ടാക്കുന്നതാണെന്നാണ് സെൻകുമാർ വിശദീകരിച്ചത്. സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കുന്നതുൾപ്പെടെ കാര്യങ്ങളൊന്നും മുഖ്യമന്ത്രി ഡി.ജി.പിയോട് നിർദേശിച്ചിട്ടില്ലെന്നാണറിയുന്നത്.
സെൻകുമാർ കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്ത് ഇല്ലായിരുന്നു. വ്യാഴാഴ്ച ചർച്ചയും മറ്റുമായി തിരക്കിലായിരുന്നു. വെള്ളിയാഴ്ച അദ്ദേഹം ഒാഫിസിൽ എത്തുേമ്പാൾ സ്ഥലംമാറ്റ ഉത്തരവ് കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. ഉത്തരവ് നടപ്പാക്കുമെന്ന് ഡി.ജി.പിയുടെ ഒാഫിസ് പറയുേമ്പാഴും സർക്കാറുമായി മറ്റൊരു തർക്കത്തിന് പോകാതെ ഡി.ജി.പി ഉത്തരവ് പിൻവലിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.