Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസണിൽനിന്നു പണം...

മോൻസണിൽനിന്നു പണം വാങ്ങി; സി.ഐക്കും എസ്. ഐക്കുമെതിരെ അന്വേഷണം

text_fields
bookmark_border
Monson Mavunkal
cancel
Listen to this Article

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിൽ നിന്ന്​ പൊലീസുകാർ പണം വാങ്ങിയ സംഭവത്തിൽ അന്വേഷണം. കൊച്ചി മെട്രോ സി.ഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്.ഐ വിപിനുമെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ലക്ഷങ്ങൾ കൈപ്പറ്റിയ കൊച്ചി മെട്രോ ഇൻസ്പെക്ടർ അനന്തലാൽ, വയനാട്​ മേപ്പാടി എസ്.ഐ എ.ബി വിപിൻ എന്നിവർക്കെതിരെ വകുപ്പ്​ തല അന്വേഷണത്തിന്​ ഡി.ജി.പി അനിൽകാന്താണ് ഉത്തരവിട്ടത്​.

അനന്തലാൽ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്. ഐ എബി വിപിൻ ഒരു ലക്ഷത്തി എൺപതിനായിരം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ ക്രൈം ബ്രാ‌ഞ്ച് എസ്.പിക്കാണ്​ അന്വേഷണ ചുമതല നൽകിയിരുന്നത്​. പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടിൽ നിന്നാണ്​.

മോൻസനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും, എന്നാൽ കടം ആയാണ്​ വാങ്ങിയതെന്നും ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:briberyMonson Mavunkal
News Summary - DGP orders probe against police officials who received money from Monson Mavunkal
Next Story