പൊലീസ് സ്റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയ പി.ആർ.ഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളെയും പരാതിക്കാരെയും സ്വീകരിച്ച് അവർക്ക് ആവശ്യമായ സഹായങ്ങളും വിവരങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ടാണ് ഓരോ പൊലീസ് സ്റ്റേഷനിലും ഓരോ സീനിയർ സിവിൽ പൊലീസ് ഓഫിസറെ പി.ആർ.ഒ ആയും ഒരു വനിത സിവിൽ പൊലീസ് ഓഫിസറെ അസി. പി.ആർ.ഒ ആയും ചുമതലപ്പെടുത്താൻ നിർദേശം നൽകിയിരുന്നത്.
ഇവരുടെ പ്രവർത്തനം വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദേശങ്ങൾ നൽകിയത്. പി.ആർ.ഒ ചുമതലയുള്ളവർക്ക് അതുസംബന്ധിച്ച് ഒരുദിവസം തുടർപരിശീലനം നൽകണം. പി.ആർ.ഒമാരുടെ പ്രവർത്തനം ഡിവൈ.എസ്.പിമാർ മാസംതോറും വിലയിരുത്തണം. പൊതുജനങ്ങളിൽനിന്നുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പി.ആർ.ഒമാർക്ക് േപ്രത്സാഹനവും പാരിതോഷികവും നൽകണം.
വർഷത്തിലൊരിക്കൽ ഏറ്റവും മികവ് പുലർത്തുന്ന പി.ആർ.ഒമാർക്ക് ജില്ലതലത്തിൽ അവാർഡ് നൽകണം. പി.ആർ.ഒമാരുടെ പ്രവർത്തനം സംബന്ധിച്ച് എസ്.എച്ച്.ഒമാർക്ക് ശരിയായ അവബോധം നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.