ശബരിമല: സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമങ്ങൾക്ക് പ്രവേശനം നൽകും-ഡി.ജി.പി
text_fieldsതിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ശബരിമലയിൽ ഉടൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മാധ്യമ പ്രവർത്തകർക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞിരുന്നു.
മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായാണ് ഇപ്പോൾ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷാനടപടികൾ ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.