കാക്കി ഞങ്ങൾക്ക് മാത്രം മതി; മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ കാക്കി നിർത്തണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മറ്റ് സർക്കാർ ജീവനക്കാർ കാക്കി യൂനിഫോം ധരിക്കുന്നത് നിർത്തണമെന്ന് സർക്കാറിനോട് പൊലീസ്. പൊലീസിേൻറതിന് സമാനമായ യൂനിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി.
പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, വനം വകുപ്പ്, മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും കാക്കി യൂനിഫോമാണ്. പക്ഷേ, പൊലീസിന് സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ ഇതര സേനാവിഭാഗങ്ങള് ഉപയോഗിക്കാറില്ല. എന്നാൽ, ഒറ്റനോട്ടത്തിൽ പൊലീസിന് സമാനമായാണ് ജനങ്ങൾ ഇൗ യൂനിഫോമിനെയും കാണുന്നതെന്നാണ് പൊലീസിെൻറ പരാതി. പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂനിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻറ് പൊലീസിെൻറ ഭാഗമായ അധ്യാപകർ ഉൾപ്പെടെ പലരും കാക്കി യൂനിഫോമും തോളിൽ നക്ഷത്രങ്ങളുമെല്ലാം വെക്കാറുണ്ട്. കഴിഞ്ഞദിവസം എ.ഡി.ജി.പിമാരുടെ യോഗത്തിൽ വിഷയം ചർച്ചയായി. എ.ഡി.ജി.പി കെ. പത്മകുമാറാണ് വിഷയം അവതരിപ്പിച്ചതെന്നാണ് വിവരം. സേനാംഗങ്ങളല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് തെറ്റിധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പൊലീസ് ചമയണ്ടെന്നും യൂനിഫോം കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പറഞ്ഞു. സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തണമെന്ന പൊതു അഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി അനിൽകാന്തിെൻറ നിർദേശപ്രകാരം പൊലീസ് ആസ്ഥാന എ.ഡി.ജി.പി മനോജ് എബ്രഹാം രേഖാമൂലം സർക്കാറിനെ വിവരമറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.