Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതച്ചങ്കരി...

തച്ചങ്കരി റിപ്പോർട്ട്​ ചോർത്തിയെന്ന്​ ഡി.ജി.പി സെൻകുമാർ

text_fields
bookmark_border
തച്ചങ്കരി റിപ്പോർട്ട്​ ചോർത്തിയെന്ന്​ ഡി.ജി.പി സെൻകുമാർ
cancel

തിരുവനന്തപുരം: ഡി.ജി.പി സെൻകുമാറി​​​െൻറ നടപടികൾ സർക്കാർ നയത്തിന്​ വിരുദ്ധമാണെന്ന്​ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയും തച്ചങ്കരി തനിക്കെതിരായ ആരോപണങ്ങളുൾപ്പെട്ട റിപ്പോർട്ടുകൾ ചോർത്തിയെന്ന്​ ഡി.ജി.പിയും. പരസ്​പരം പഴിചാരിയുള്ള റിപ്പോർട്ടുകളാണ്​ ഡി.ജി.പി ടി.പി. സെൻകുമാറും പൊലീസ്​ ആസ്​ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയും സർക്കാറിന്​ കൈമാറിയിട്ടുള്ളത്​. ഇതോടെ പൊലീസ്​ ആസ്​ഥാനത്ത്​ ഡി.ജി.പി^എ.ഡി.ജി.പി പോര്​ ശക്​തമാവുകയാണ്​. ദിവസങ്ങൾക്കുമുമ്പ്​ ആഭ്യന്തരസെക്രട്ടറിക്ക്​ നൽകിയ വിശദീകരണത്തിലാണ്​ പൊലീസ്​ ആസ്​ഥാനത്തെ ടി ബ്രാഞ്ചിൽനിന്ന്​ തച്ചങ്കരി റിപ്പോർട്ടുകൾ ചോർത്തിയെന്ന്​ ഡി.ജി.പി ആരോപിച്ചിരുന്നത്​.

ഡി.ജി.പിയായി ചുമതലയേറ്റശേഷം ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട്​ കുമാരി ബീനയെ മാറ്റിയത്​ സംബന്ധിച്ച്​ ആഭ്യന്തരസെക്രട്ടറി ചോദിച്ച വിശദീകരണത്തിനുള്ള മറുപടിയിലാണ്​ ഡി.ജി.പി ഇക്കാര്യം വ്യക്​തമാക്കിയത്. കുമാരി ബീനയുടെ സഹായത്തോടെയാണ്​ ഇൗ റിപ്പോർട്ട്​ ചോർത്തിയതെന്നും അത്​ വ്യക്​തമായതിനാലാണ്​ ബീനയെ മാറ്റിയതെന്നും തച്ചങ്കരിയുടെ നടപടികൾ അന്വേഷിക്കാൻ തയാറാണെങ്കിൽ തെളിവുകൾ നൽകാമെന്നും ഡി.ജി.പി വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഡി.ജി.പിയുടെ വിശദീകരണത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. 

ഡി.ജി.പിയെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ടാണ്​ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കഴിഞ്ഞദിവസം സർക്കാറിന്​ സമർപ്പിച്ചത്​. പൊലീസ് മേധാവിയുടെ പ്രവർത്തനങ്ങൾ സർക്കാർ സുരക്ഷക്കും സർക്കാർ നയത്തിനും വിരുദ്ധമാണെന്നാണ്​ തച്ചങ്കരി  റിപ്പോർട്ടിൽ ആരോപിക്കുന്നത്​. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടി ബ്രാഞ്ചിലെ  മാത്രം ഫയലുകൾ അദ്ദേഹത്തി​​​െൻറ ഓഫിസിലേക്ക്​ മാറ്റാൻ ആവശ്യപ്പെടുന്നത്​ ദുഷ്​ടലാക്കോടെയാണ്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്​ഷനിലെ രഹസ്യരേഖകൾ കൈക്കലാക്കുന്നത്​ ഉദ്യോഗസ്ഥർക്കും സർക്കാറിനുമെതിരായ വ്യവഹാരങ്ങളിൽ തെളിവായി ഉപയോഗിക്കാനാണെന്ന്​ സംശയിക്കുന്നതായി​ റിപ്പോർട്ടിൽ പറയുന്നു​.  

രഹസ്യസ്വഭാവം കാരണം ഫയലുകൾ നൽകാത്തതിനെതുടർന്ന്​ ടി സെക്​ഷനിലെ ജൂനിയർ സൂപ്രണ്ടിനെ മാറ്റാൻ ശ്രമിക്കുകയും അവിടെയുള്ള പുറ്റിങ്ങൽ ഫയൽ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാന പൊലീസ് മേധാവിയുടെ കൂടെ എട്ട് പേഴ്സനൽ സെക്യൂരിറ്റി ഓഫിസർമാർ ഉണ്ട്. അതിനുപുറമെയാണ്  മൂന്ന്​ പൊലീസുകാരെക്കൂടി പൊലീസ് മേധാവിയുടെ കൂടെ ‘അറ്റാച്ച് ’ ചെയ്തത്. ഈ നടപടികളെല്ലാം സർക്കാർ പരിശോധിക്കണമെന്നാണ്​  തച്ചങ്കരി റിപ്പോർട്ടിൽ  ചൂണ്ടിക്കാട്ടിയത്​. ആ റിപ്പോർട്ടി​​​െൻറകൂടി അടിസ്​ഥാനത്തിലായിരുന്നു പേഴ്​സനൽ സ്​റ്റാഫ്​ അംഗത്തെ ഉടൻ മാറ്റാൻ സർക്കാർ കഴിഞ്ഞദിവസം ഡി.ജി.പിക്ക്​ കർശനനിർദേശം നൽകിയത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senkumartommin chankari
News Summary - dgp senkumar adgp tomin thachankari
Next Story