സെൻകുമാറിെൻറ വിശ്വസ്തൻ സന്ദർശിച്ചത് ഒഴിവുതേടി –ഇൻറലിജൻസ് മേധാവി
text_fieldsകോട്ടയം: സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ വിശ്വസ്തനും എ.എസ്.െഎയുമായ അനിൽകുമാർ ഇൻറലിജൻസ് ആസ്ഥാനത്തെത്തിയത് ഒഴിവ് അന്വേഷിച്ചാണെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ബി.എസ്. മുഹമ്മദ് യാസീൻ.
ഒഴിവുണ്ടെങ്കിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മാറ്റത്തിനുള്ള അപേക്ഷയും അനിൽകുമാറിെൻറ പക്കലുണ്ടായിരുന്നു. എന്നാൽ, സർക്കാർ മറ്റൊരിടത്ത് നിയമിച്ച ഉദ്യോഗസ്ഥന് ഇവിടെ നിയമനം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചുവെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൻറലിജൻസ് മേധാവിയെ കാണാൻ ആർക്കും അവകാശമുണ്ട്. അത് നിരസിക്കാനാവില്ല. അനിൽ കുമാർ തന്നെ കണ്ട് രഹസ്യചർച്ച നടത്തിയെന്ന ആക്ഷേപം ശരിയല്ല. നിലവിൽ അനിൽകുമാറിന് സർക്കാർ ഒരിടത്ത് നിയമനം നൽകിയിട്ടുണ്ട്. അതുമാറ്റി മറ്റൊരിടത്ത് നിയമനം നൽകാൻ തനിക്ക് അധികാരവുമില്ല.
അതുകൊണ്ടുതന്നെ വിവാദത്തിൽ കഴമ്പില്ലെന്നും അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അനിൽകുമാർ പൊലീസ് ആസ്ഥാനത്തും പിന്നീട് ഇൻറലിജൻസ് ആസ്ഥാനത്തും എത്തിയതും അതത് മേധാവികളെ കണ്ടതും വിവാദമായ പശ്ചാത്തലത്തിലാണ് ഇൻറലിജൻസ് മേധാവിയുടെ പ്രതികരണം.
ഇതേക്കുറിച്ച് ആരും വിശദീകരണം തേടിയില്ലെന്നും ഇല്ലാത്ത കാര്യങ്ങൾ വിവാദമാക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.