ജയില്‍ വകുപ്പിനോട് സര്‍ക്കാറിന് ചിറ്റമ്മനയം -ഡി.ജി.പി ശ്രീലേഖ
text_fieldsതിരുവനന്തപുരം: ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പ് ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് ജയില്‍ മേധാവി ആർ. ശ്രീലേഖ. വകുപ്പിനോട് രണ്ടാംകിട പുത്രന്മാരോട് പെരുമാറുന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ജയില്‍ ആൻഡ് കറക്ഷണല്‍ സര്‍വിസസ് നടത്തിയ സംസ്ഥാനതല സെമിനാറില്‍ അധ്യക്ഷത വഹിക്കവെയാണ് സർക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ ആർ. ശ്രീലേഖ വിമർശനം ഉന്നയിച്ചത്.
ജയില്‍ വകുപ്പിന് ആവശ്യത്തിന് ഫണ്ടില്ല. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാറിന് പലതവണ കത്ത് നല്‍കിയെങ്കിലും പരിഹാരമായില്ല. ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുകയാണ്. ജീവനക്കാരേക്കാള്‍ അഞ്ചിരട്ടി തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുകയാണ്. പല ജയിലുകളിലും ആംബുലന്‍സ് ഇല്ലാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.