Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രോസിക്യൂഷന്‍...

പ്രോസിക്യൂഷന്‍ അനുമതിയെക്കുറിച്ച് സെന്‍കുമാര്‍ സര്‍ക്കാറിനോട് ചോദിക്കും

text_fields
bookmark_border
പ്രോസിക്യൂഷന്‍ അനുമതിയെക്കുറിച്ച് സെന്‍കുമാര്‍ സര്‍ക്കാറിനോട് ചോദിക്കും
cancel

തിരുവനന്തപുരം: തനിക്കെതിരെ കേസ് നടത്താൻ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഗോപാലകൃഷ്ണന് സർക്കാർ അനുമതി നൽകിയതിനെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ നിയമനടപടി സ്വീകരിച്ചേക്കും. തനിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് എന്തിനെന്ന് പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സര്‍ക്കാറിനോട് ചോദിക്കും. വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പിന് അപേക്ഷനല്‍കിയാണ് വിശദീകരണം വാങ്ങുക.

തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എന്തിനാണ് എ.ഐ.ജി വി ഗോപാലകൃഷ്ണന് നല്കിയതെന്ന് അറിയാനാണ് ടി.പി സെന്‍കുമാറിന്‍റെ ശ്രമം. ഇതിന് വേണ്ടി വിവരവകാശ നിയമപ്രകാരം ഉടന്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കും. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കും. സര്‍ക്കാറിന്‍റെ വിശദീകരണം ലഭിക്കുന്നതിനനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

മനുഷ്യവകാശ കമ്മീഷനില്‍ ഡിവൈഎസ്പിയായിരുന്ന സമയത്ത് അന്ന് ഐജിയായിരുന്ന സെന്‍കുമാര്‍ തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു എഐജിയുടെ പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സെന്‍കുമാറിന്‍റെ വാദം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനോട് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumar
News Summary - DGP TP Senkumar again
Next Story