ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന
text_fieldsതിരുവനന്തപുരം: സ്പെഷൽ യൂനിറ്റുകളിൽ അനധികൃതമായി പണിയെടുക്കുന്ന പൊലീസുകാരെ മ ാതൃയൂനിറ്റുകളിലേക്ക് തിരിച്ചയക്കാത്തതിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരവ കുപ്പിെൻറ കർശന ശാസന. മുഖ്യമന്ത്രിയുടെ നിർദേശങ്ങളെ മുഖവിലക്കെടുക്കാത്തവരെ സേന യുടെ തലപ്പത്ത് വാഴിക്കില്ലെന്നും ഈ മാസം 30നുള്ളിൽ എല്ലാവരെയും പുനർവിന്യസിക്കണമെന ്നും ഡി.ജി.പി ലോക്നാഥ് െബഹ്റയോട് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. ഇതിനെ തുടർ ന്ന് പൊലീസുകാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് യൂനിറ്റ് മേധാവിമാരോട് ഡി.ജി.പി ആ വശ്യപ്പെട്ടു.
ഉത്തരവുകളും നിർദേശങ്ങളും കൃത്യമായി പാലിക്കാത്തതിനാൽ സർക്കാറി ന് മുന്നിൽ സേനക്ക് മോശം പ്രതിച്ഛായയാണുള്ളതെന്നും അത് തിരുത്തേണ്ടതുണ്ടെന്നും എ.ഡി.ജി.പി, ഐ.ജി, ജില്ല പൊലീസ് മേധാവികൾ, യൂനിറ്റ് മേധാവികൾ എന്നിവർക്കയച്ച കത്തിൽ ഡി.ജി.പി പറയുന്നു. സംസ്ഥാന പൊലീസിൽ ആകെ 54,243 ഉദ്യോഗസ്ഥരാണുള്ളത്.
ഇതിൽ ആറായിരത്തോളം പേർ വിജിലൻസ്, സംസ്ഥാന-ജില്ല സ്പെഷൽ ബ്രാഞ്ച്, രഹസ്യാന്വേഷണവിഭാഗം, ക്രൈംബ്രാഞ്ച്, സംസ്ഥാന-ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ എന്നിവിടങ്ങളിലാണ് പണിയെടുക്കുന്നത്. നാലുവർഷത്തിൽ കൂടുതൽ സ്പെഷൽ യൂനിറ്റിൽ പണിയെടുത്തവർ മാതൃയൂനിറ്റിലേക്ക് മടങ്ങിയെത്തണമെന്നാണ് ചട്ടം. എന്നാൽ പൊലീസ് സ്റ്റേഷനിൽ പണിയെടുക്കാൻ മടിച്ച് പലരും ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവിടെ തുടരുകയാണ്.
ഇത്തരത്തിൽ 15 വർഷമായി സ്പെഷൽ യൂനിറ്റുകളിൽ പണിയെടുക്കുന്നവരുണ്ടെന്നാണ് പൊലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും എ.ഐ.ജി രാഹുൽ ആർ. നായരും ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് നിർദേശിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
നിലവിൽ സ്റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ പൊലീസുകാരില്ലാതായതോടെ അമിത ജോലിഭാരവും മാനസികസമ്മർദവും മൂലം മരിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിച്ചതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി 16 പൊലീസുകാരാണ് ഒാരോ വര്ഷവും ആത്മഹത്യ ചെയ്യുന്നത്. ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽെപട്ടതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പിെൻറ ഇടപെടൽ.
പ്രതികളെ ‘ചികിത്സിക്കാൻ’പൊലീസ് വേണ്ട
പ്രതികളുടെ ആശുപത്രി ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കരുതെന്ന് ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ സർക്കുലർ. കോടതിയിലേക്കുള്ള എസ്കോർട്ട് ഡ്യൂട്ടിക്ക് പുറമെ പ്രതികൾ നെഞ്ചുവേദനയും മറ്റുമായി ചികിത്സ തേടുമ്പോൾ ഇവർക്ക് കൂട്ടിരിക്കേണ്ടിവരുന്നതും പൊലീസുകാരാണ്. ദൈനംദിന ഡ്യൂട്ടികൾക്ക് പോലും സ്റ്റേഷനിൽ മതിയായ ജീവനക്കാരില്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള നടപടിയെന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഡി.ജി.പിയെ അറിയിച്ചിരുന്നു. മുമ്പ് ആശുപത്രി ഡ്യൂട്ടിക്കായി ജയിൽ വാർഡൻമാരെയാണ് നിയോഗിച്ചിരുന്നത്. ഇനിയും വാർഡൻമാരെത്തന്നെ ആശുപത്രി ചുമതല ഏൽപിച്ചാൽ മതിയെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.