ഹർത്താൽ അക്രമം: ഡി.ജി.പിക്ക് അതൃപ്തി, ഉദ്യോഗസ്ഥർക്ക് ശകാരം
text_fieldsതിരുവനന്തപുരം: ഹര്‍ത്താൽ അക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ശകാരം. വീ ഴ്ചയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ല പൊലീസ് മേധാവികളുമായുള്ള വിഡിയോ കോൺഫറൻസ ിൽ അദ്ദേഹം മുന്നറിയിപ്പുനൽകി. ജില്ലകളിലെ അക്രമസംഭവങ്ങളുടെയും നടപടികളുടെയും റിപ്പോര്‍ട്ടും അദ്ദേഹം തേടി. അക്രമ സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിലെ അതൃപ്തിയും ഡി.ജി.പി പ്രകടിപ്പിച്ചു.
ശബരിമല യുവതി ദർശനത്തിനുപിന്നാലെ അക്രമസാധ്യതയുള്ളതിനാൽ മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡി.ജി.പിയും ചീഫ് സെക്രട്ടറി ടോംജോസും യോഗം ചേർന്ന് മുന്നൊരുക്ക നിർദേശം നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടതാണ് ഡി.ജി.പിയെ ക്ഷുഭിതനാക്കിയത്. ഇൻറലിജൻസ് റിപ്പോർട്ട് അവഗണിച്ചെന്നും അക്രമമുണ്ടായേക്കാവുന്ന സ്ഥലങ്ങളുടെയും വ്യക്തികളുടെയും വിശദാംശം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ബെഹ്റ പറഞ്ഞു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ല പൊലീസ് മേധാവികൾക്കാണ് രൂക്ഷവിമർശനം ഏൽക്കേണ്ടിവന്നത്. ഉദ്യോഗസ്ഥവീഴ്ചയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജില്ല പൊലീസ് മേധാവികൾ വിശദീകരിച്ചു.
വ്യാപാരികള്‍ കട തുറക്കാൻ തയാറായെങ്കിലും പൊലീസ് സംരക്ഷണം ലഭിച്ചില്ല. കോഴിക്കോട് മിഠായിത്തെരുവിലടക്കം ആക്രമണം തടുക്കാനായില്ല. ഇതെല്ലാം പൊലീസ് വീഴ്ചയാണെന്ന ആരോപണം ശക്തമാണെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. ഹർത്താൽ ഉൾപ്പെടെ അക്രമ സംഭവങ്ങളിലേർപ്പെട്ടവരുടെ ആൽബവും പട്ടികയും തയാറാക്കി ‘ഒാപറേഷൻ ബ്രോക്കൺ വിേൻറാ’ ശരിയായ രീതിയിൽ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കുറ്റവാളികളിൽനിന്ന് തന്നെ പിഴ ഇൗടാക്കുന്ന നിലയിൽ കേസെടുക്കണമെന്നും വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയെ വിളിപ്പിച്ച് പൊലീസ് നടപടികളെയും വീഴ്ചകളെയും കുറിച്ച് ആരാഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.