മേയർ ആര്യ ഉൾപ്പെട്ട നിയമന കത്ത് വിവാദത്തിൽ കേസെടുക്കാൻ ഡി.ജി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട കോർപറേഷൻ നിയമന കത്ത് വിവാദത്തിൽ കേസെടുക്കാൻ ഡി.ജി.പിയുടെ ഉത്തരവ്. കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനാണ് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകിയത്.
വ്യാജരേഖ ചമക്കലിനും ഗൂഢാലോചനക്കുമാണ് കേസ് രജിസ്റ്റർ ചെയ്യുക. പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നടപടി. അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ ഏത് യൂനിറ്റാണ് കേസ് അന്വേഷിക്കുക എന്ന വ്യക്തമല്ല.
നിയമന വിവാദം സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. മേയർ ആര്യ രാജേന്ദ്രൻ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്‍റെ ഒറിജിനൽ കണ്ടെത്തൽ, കത്ത് ഒറിജിനലാണോ വ്യാജമാണോ എന്ന് സ്ഥിരീകരിക്കൽ എന്നിവക്ക് കൂടുതൽ അന്വേഷണം ആവശ്യമാണ്.
കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് പരിശോധിക്കുകയും സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വേണം. ഇതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.