മൂന്ന് വർഷത്തിനുശേഷം ധനലക്ഷ്മി ബാങ്ക് ലാഭത്തിൽ; ബിസിനസ് അഞ്ചാം വർഷവും താഴേക്ക്
text_fieldsതൃശൂർ: മൂന്നുവർഷം തുടർച്ചയായി വൻ നഷ്ടം രേഖപ്പെടുത്തിയ ധനലക്ഷ്മി ബാങ്ക് വീണ്ടും ലാഭത്തിൽ. 2016-’17ൽ ബാങ്ക് 12.38 കോടി രൂപയാണ് ലാഭം നേടിയത്. 2015-’16ൽ 209.45 കോടിയും 2014-’15ൽ 241 കോടിയും 2013-’14ൽ 252 കോടി രൂപയും നഷ്ടത്തിലായിരുന്നു. അതേസമയം, ബാങ്കിെൻറ െമാത്തം വായ്പയും ബിസിനസും തുടർച്ചയായ അഞ്ചാംവർഷവും താഴേക്കാണ്.
നിഷ്ക്രിയ ആസ്തി (കിട്ടാക്കടം) കുറക്കാൻ കഴിഞ്ഞതും മൂലധനം 120 കോടി രൂപ വർധിപ്പിക്കാൻ കഴിഞ്ഞതും നേട്ടമായി െചാവ്വാഴ്ച ചേർന്ന ബാങ്ക് ബോർഡ് യോഗം വിലയിരുത്തി. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ ലാഭം ഒമ്പത് കോടിയാണ്. 2015-’16ൽ ഇതേ കാലയളവിൽ 131.60 കോടി രൂപ നഷ്ടമാണ് കാണിച്ചത്. പ്രമുഖ വ്യവസായികളായ എം.എ. യൂസുഫലി, സി.കെ. ഗോപിനാഥ്, രവി പിള്ള എന്നിവർ ചേർന്ന് ബാങ്കിെൻറ 25 ശതമാനം ഒാഹരി സ്വന്തമാക്കിയിട്ടുണ്ട്.
2011ൽ 9,100 കോടി രൂപയായിരുന്ന വായ്പവിതരണം 2017ൽ 6,400 കോടിയായി കുറഞ്ഞത് ബാങ്കിങ് രംഗത്ത് അസാധാരണ പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ പലിശയിനത്തിലുള്ള വരുമാനം എല്ലാ വർഷവും കുറയുകയാണ്. ഇത് ബാങ്ക് നേരിടുന്ന വെല്ലുവിളിയാണെന്ന് ഇൗ മേഖലയിലെ വിദഗ്ധർ പറയുന്നു.
അതേസമയം, ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്ക് നിരീക്ഷണവും സാന്നിധ്യവും ശക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് മൂന്നാമതൊരു പ്രതിനിധിയെ കൂടി ധനലക്ഷ്മിയിലേക്ക് നിയോഗിച്ചു. എസ്.ടി. കണ്ണൻ, ആർ.ബി.െഎയുടെ ഹൈദരാബാദ് റീജനൽ മാനേജർ സാറാ രാജേന്ദ്രകുമാർ എന്നിവരെ കൂടാതെ ആർ.ബി.െഎ ജനറൽ മാനേജറായി വിരമിച്ച മലയാളി ഇ. മാധവനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.