ധനലക്ഷ്മി ബാങ്ക്: മൂന്നംഗ ഇടക്കാല സമിതിക്ക് ആർ.ബി.ഐ അംഗീകാരം
text_fieldsതൃശൂർ: ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം സി.ഇ.ഒ-എം.ഡി സുനിൽ ഗുർബക്സാനിയെ വോട്ടിനിട്ട് പുറത്താക്കിയ ധനലക്ഷ്മി ബാങ്കിൽ ഇടക്കാല സംവിധാനമായി ബാങ്ക് നിർദേശിച്ച മൂന്നംഗ ഡയറക്ടർ സമിതിക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകി. ജി. സുബ്രഹ്മണ്യ അയ്യർ ചെയർമാനും ജി. രാജഗോപാലൻ നായർ, പി.കെ. വിജയകുമാർ എന്നിവർ അംഗങ്ങളുമായ താൽക്കാലിക സമിതിക്കാണ് അനുമതി.
പുതിയ എം.ഡിയെ കണ്ടെത്തുന്നത് വരെ പരമാവധി നാല് മാസത്തേക്കായിരിക്കും താൽക്കാലിക സമിതിയെന്ന് ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. അതിനിടെ, ധനലക്ഷ്മി ബാങ്കിെൻറ പാരമ്പര്യവും ഓഹരിയുടമകൾ, ഉപഭോക്താക്കൾ, നിക്ഷേപകർ എന്നിവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ആളായിരിക്കണം പുതിയ എം.ഡിയെന്ന് റിസർവ് ബാങ്ക് ഗവർണർക്ക് അയച്ച കത്തിൽ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.