ധന്യക്ക് വേണം കരുണയുടെ കൈത്താങ്ങ്
text_fieldsകരിവെള്ളൂർ: ഗുരുതരമായ കരൾ രോഗം ബാധിച്ച യുവതിയുടെ ജീവൻ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു. കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ ആണൂരിൽ താമസിക്കുന്ന കെ.പി. ധന്യയാണ് (38) കരൾ രോഗം മൂർച്ഛിച്ച് എറണാകുളത്തെ അമൃത ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
അച്ഛനും അമ്മയുമില്ലാത്ത ധന്യക്ക് ഭർത്താവ് സൂരജ് മാത്രമാണ് ഏക ആശ്രയം. ടിപ്പർ ലോറിയിൽ ഡ്രൈവറാണ് സൂരജ്. ഈ വരുമാനം മാത്രമാണ് ഏക ആശ്രയം. ധന്യക്ക് രോഗം ബാധിച്ച് മംഗലാപുരത്ത് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതോടെ അതും മുടങ്ങി. സൂരജ് ധന്യയുടെ സഹായിയായി ആശുപത്രിയിലായതോടെ മക്കളായ പത്താം ക്ലാസ്സ് വിദ്യാർഥിനി ദിയയും പത്തു വയസ്സുള്ള മകൻ ഷാരോണും വീട്ടിൽ ഒറ്റക്കായി.
ധന്യയുടെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കെ.പി. ധന്യ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
കെ. നാരായണൻ, വി.വി. പ്രദീപൻ, കൊടക്കാട് നാരായണൻ, പി.വി. ചന്ദ്രൻ മാഷ് എന്നിവർ സംസാരിച്ചു. കൺവീനർ ടി.വി. വിനോദിന്റെയും ചെയർമാൻ വി. ശ്രീവിദ്യയുടെയും പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ പെരളം ശാഖയിൽ അക്കൗണ്ട് തുറന്നു.ഇതുവഴിയുള്ള സഹായം മാത്രമാണ് ധന്യയ്ക്കു മുമ്പിലുള്ള ഏക വഴി.അക്കൗണ്ട് നമ്പർ :
40512101041059.IFSC : KLGB0040512.
G Pay : 9995172102.വിവരങ്ങൾക്ക് : ടി.വി. വിനോദ്.ഫോൺ നമ്പർ: 9400762893.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.