എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനത്ത് കയറാന്‍ വെള്ളാപ്പള്ളിയെ അനുവദിക്കില്ലെന്ന് ശ്രീനാരായണ ധര്‍മവേദി
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനത്ത് കയറാന്‍ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി. എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശിന്റെ മരണത്തില്‍ വെള്ളാപ്പള്ളിയും തുഷാറും പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും വേദി ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയും മകനും അടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാനാണ് ശ്രീനാരായണ സഹോദര ധര്‍മ വേദിയുടെ തീരുമാനം. കാലാവധി കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കടിച്ചു തൂങ്ങി നില്‍ക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. അനര്‍ഹമായ സ്ഥാനത്ത് തുടരുന്നതില്‍ അനൗചിത്യമുണ്ട്. പ്രഗല്‍ഭ മതികള്‍ അലങ്കരിച്ച പദവി ദുരോപയോഗം ചെയ്യുന്ന നിലപാടാണ് വെള്ളാപ്പള്ളിയുടെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് വേദിയുടെ തീരുമാനം. താനും മകനും മൽസരിക്കുന്നതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിൽ ഒരു കഴമ്പും ഇല്ലെന്നും ശ്രീനാരായണ സഹോദര ധർമ്മവേദി വ്യക്തമാക്കി. കെ.കെ മഹേശന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി പരമാവധി ശ്രമിക്കുമെന്നും ആര്‍. വിനോദ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.