കോൺഗ്രസ് എം.എൽ.എമാരുടെ സമരത്തിന് പിന്തുണയുമായി ധർമജൻ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് നടയിലെ എം.എൽ.എമാരുടെ സമരത്തിന് പിന്തുണയുമായി സിനിമ നടൻ ധർമജൻ ബോൾഗാട്ടി. കല്ലും മണ്ണും ചുമന്ന് പി.എസ്.സിക്ക് പഠിക്കുന്ന ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളെല്ലൊം തകിടം മറിച്ചാണ് പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നതെന്നും ഉദ്യോഗാർഥികളുടെ വേദന കാണാനുള്ള മനസ്സാക്ഷി മുഖ്യമന്ത്രിക്കോ സർക്കാറിനോ ഇെല്ലന്നത് വേദനജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുട്ടിലിഴഞ്ഞിട്ടും കാലുപിടിച്ചിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. ഇതിന് അവസാനം വേണം.
ലെഫ്റ്റ് വിട്ട് ഇനി 'റൈറ്റി'ലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. കേരളത്തിന് സമാധാനമുണ്ടാകാൻ പ്രവർത്തിക്കുക. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇൗ പ്രശ്നങ്ങൾക്കൊക്കെ രമ്യമായ പരിഹാരമുണ്ടാകും. നാളെയുടെ നല്ലകാലം യു.ഡി.എഫിേൻറതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.