റമദാനും പ്രവാചക സ്മൃതിയും
text_fieldsവിശ്വാസിഹൃദയത്തിെൻറ അന്തരാളത്തിൽ മാർഗദർശനത്തിെൻറ ദിവ്യദീപ്തി കൊളുത്തി യ മഹാമനീഷിയുടെ ചലനവും അടക്കവും നിറഞ്ഞൊഴുകുന്ന ഈ മണ്ണ് എപ്പോഴും പ്രഭാപൂരിതമാ ണ്. ലോകത്ത് പിറന്നുവീഴുന്ന ഏതൊരാൾക്കും തെൻറ ആദ്യനിമിഷംമുതൽ ഒടുക്കംവരെ ദൈവപ ്രീതിയിലായി ജീവിതം നയിക്കാൻ ആ ജീവിതരേഖ അനുയുക്തമാണ്. തിരുനബിയുടെ ജീവിതത്തിെൻ റ ഓരോ അനക്കവും വിശ്വാസിയുടെ കൈമുതലാണ്. അവിടെനിന്നാണ് വിശ്വാസികൾ ആത്മദാഹം തീർക് കുന്നത്. മദീന തപിക്കുന്ന മനസ്സുകളുടെ പ്രതീക്ഷനിറഞ്ഞ അനുഗൃഹീത ഭൂമികയാണ്.
ജാബി ർ വിവരിക്കുന്ന ഹദീസ് ഇങ്ങനെ: പ്രവാചകൻ പറഞ്ഞു: ‘‘മദീന ഒരു ഉല പോലെയാണ്. ഇബ്രാഹീം നബി മക്കയെ ഹറമാക്കി. ഞാൻ മദീനയെ ഹറമാക്കുന്നു. അതിെൻറ രണ്ടു ഹർറത്തുകൾ(പ്രദേശം)ക്കിടയിലുള്ളതും അതിെൻറ മുഴുവൻ സുരക്ഷിത പ്രേദശങ്ങളും പവിത്രമാവുന്നു’’. ഞാൻ എെൻറ ഈ റമദാൻ ഉംറ നിർവഹിക്കുന്നതിനു മുമ്പ് ആദ്യമെത്തിയത് സ്നേഹപ്രവാചകെൻറ മസ്ജിദുന്നബവിയിലാണ്. വെള്ളിയാഴ്ച വിശ്വാസിസാഗരമാണ് ജുമുഅ നമസ്കാരത്തിന് സാക്ഷ്യംവഹിക്കാനെത്തിയത്. ഭക്തിനിർഭര പ്രാർഥനയിൽ ലയിച്ച മദീന പകരുന്നത് അനുരാഗത്തിെൻറ നിലക്കാത്ത പ്രവാഹമാണ്.
അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ പറഞ്ഞു: ‘‘ഇഴജന്തു തെൻറ മാളത്തിലേക്ക് വലിയുന്നതുപോലെ ഈമാൻ മദീനയിലേക്ക് ചുരുങ്ങുന്നു (ബുഖാരി, മുസ്ലിം)’’. പ്രവാചകനെ സന്ദർശിക്കുന്നതും അവിടെചെന്ന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും വിശ്വാസിക്ക് വലിയ സുകൃതങ്ങളാണ്. സർവലോകത്തിനും അനുഗ്രഹമായിട്ടാണ് നാം താങ്കളെ നിയോഗിച്ചതെന്നാണ് ഖുർആൻ പറയുന്നത്.
വിശ്വവിഖ്യാത ഈജിപ്ഷ്യൻ കവി ശറഫുദ്ദീൻ മുഹമ്മദ് ബിൻ സഈദിൽ ബൂസ്വീരി, പക്ഷാഘാതത്തിൽനിന്ന് രക്ഷനേടാൻ സർവ ചികിത്സയും നടത്തി പരാജയപ്പെട്ടപ്പോൾ മനസ്സിലുദിച്ച ഒരു ചിന്ത പ്രവാചക, പ്രകീർത്തന കാവ്യരചനയായിരുന്നു. തെൻറ വിയോഗശേഷവും ലോകസമൂഹത്തിന് സമാശ്വാസമായി നിലകൊള്ളുന്ന പ്രവാചകനെയാണ് ഇതിലൂടെ ദർശിക്കാനാവുന്നത്.
‘ബുർദ’യിലൂടെ തെൻറ പ്രകീർത്തനകാവ്യം പൂർത്തീകരിച്ചപ്പോഴേക്കും സ്വപ്നത്തിൽ ദർശിച്ച പ്രവാചകൻ തെൻറ പുണ്യകരങ്ങൾകൊണ്ട് കവിയെ തടവുകയും ഉടൻ സുഖംപ്രാപിക്കുകയും ചെയ്തെന്ന് കവിതന്നെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ‘എല്ലാ പ്രവാചകരെക്കാളും ശരീരഘടനയിലും സ്വഭാവത്തിലും നബി തങ്ങൾ മീതെയാണ്. വിജ്ഞാനത്തിലും ഔദാര്യത്തിലും അവർ ആരുംതന്നെ നബിയുടെ അടുത്തേക്ക് എത്തില്ല.
നബിയുടെ വൈജ്ഞാനിക സാഗരത്തിൽനിന്ന് ഒരു കൈക്കുമ്പിളോ ഇടതടവില്ലാതെ വർഷിക്കുന്ന ആ പേമാരിയിൽനിന്ന് ഒരു ശകലമോ മാത്രമാണ് മറ്റ് പ്രവാചകർ നേടിയിരിക്കുന്നത്’ തുടങ്ങിയ അദ്ദേഹത്തിെൻറ വരികൾ ഇന്നും വിശ്വവിശ്രുതമാണ്. ലോകസമൂഹത്തിനുതന്നെ മാതൃകാപരമായ ജീവിതം കാഴ്ചവെച്ച പ്രവാചക ജീവിതത്തിെൻറ ഉള്ളറകളിലേക്ക് എത്തിനോക്കാൻ ഈ റമദാനിൽ എല്ലാവർക്കും കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.