Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി അടുത്തിരിക്കാം

ഇനി അടുത്തിരിക്കാം

text_fields
bookmark_border
dharmapatha
cancel

സെൻ ബുദ്ധസന്യാസി ഹൈമിൻ സനിം അടുത്തകാലത്ത് രചിച്ച, ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ‘ദ തിങ്​സ്​ യു കാൻ സീ ഒൺലി വെൻ യു സ്​ലോ ഡൗൺ’ (വേഗത കുറച്ചാൽ മാത്രം നിങ്ങൾക്ക് കാണാവുന്ന കാര്യങ്ങൾ). ലോക്​ഡൗൺ റമദാനിൽ നൽകാവുന്ന പ്രസക്തമായ സന്ദേശങ്ങളിലൊന്നാണ് ഈ പുസ്തകം. തിരക്കു പിടിച്ച ജീവിതപ്പാച്ചിലിനിടയിൽ അവഗണിച്ചുപോകുന്ന പലതും കണ്ടെത്താൻ ഈ കൃതി സഹായിക്കുന്നു.

ഇനിയും തിരിച്ചറിയാത്ത നിശ്ശബ്​ദപ്രണയങ്ങൾ, ചുറ്റിലുമുള്ള നന്മയുടെ നനവുള്ള പ്രതലങ്ങൾ, ജീവിതസുഗന്ധമുള്ള ആത്മീയ തലങ്ങൾ, പ്രിയപ്പെട്ടവരോടൊത്തുള്ള മധുരം കിനിയുന്ന നിമിഷങ്ങൾ ഇങ്ങനെ തുടങ്ങി അടുത്തുണ്ടായിട്ടും നാം അകലം പാലിച്ച ജീവിതത്തി​​െൻറ അനുപമമായ സാധ്യതകളെ  കണ്ടെത്താനും ആസ്വദിക്കാനും അസുലഭ ആത്മീയസന്ദർഭമായി ലോക്​ഡൗൺ കാലത്തെ റമദാനെ മാറ്റാം.ഉപജീവിക്കുക മാത്രം ചെയ്തിട്ടുള്ള നമ്മിൽ പലർക്കും ജീവിച്ചുതുടങ്ങാനും സ്വന്തത്തെയും സ്വത്വത്തെയും അന്വേഷിക്കാനുമുള്ള ഏറ്റവും ഉപയുക്തമായ ദിനരാത്രങ്ങളായി ഈ വർഷത്തെ റമദാനെ കാണാം. ‘സ്വന്തത്തെ അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞു’ എന്നത്​ വിശ്വാസികൾക്കുള്ള ആഴമേറിയ സൂഫി അധ്യാപനമാണ്​. ഈ അവസരത്തിൽ ഏകാന്തമായിരുന്ന് (ഖൽവത്) ആത്മാന്വേഷണത്തിനും ഹൃദയസംസ്കരണത്തിനും സമയം കാണണം, വലിയ ഉണർച്ചകളിലേക്കുള്ള പ്രവാചക മാതൃകയാണത്.

ജർമൻ മുസ്‌ലിം എഴുത്തുകാരിയായ മെകേല ഓസൽസ് രചിച്ച ‘ഫോർട്ടി ഡേയ്​സ്​’ എന്നൊരു പുസ്തകമുണ്ട്. 40 ദിവസം സ്വമേധയാ നയിച്ച ഏകാന്ത ജീവിതത്തിൽ അവരെഴുതിയ ഡയറിക്കുറിപ്പുകളാണിത്. തിരക്കുപിടിച്ച ഇസ്തംബൂൾ പട്ടണത്തിനു നടുവിൽ ചെറിയ മുറിയൊരുക്കി  വ്രതാനുഷ്ഠാനവും ഖുർആൻ പാരായണവും ദിക്റുകളും സ്വലാത്തുകളുമായി കഴിച്ചുകൂട്ടുകയാണ് മഹതി. റൂമി, ഇബ്നുഅറബി പോലുള്ളവരുടെ കനപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തി. തദ്വാരാ അവരിൽ സംഭവിച്ചുകൊണ്ടിരുന്ന ആഴത്തിലുള്ള ആത്മീയാനുഭവങ്ങളും ഉന്നതമായ ഉണർച്ചകളും  ഉൾക്കാഴ്ചകളുമാണ്​ കൃതിയിൽ. സ്വയംസന്നദ്ധ ക്വാറൻറീനിലൂടെ ജീവിതം ആ നാൽപത് ദിവസത്തിനു മുമ്പും ശേഷവുമായി പകുക്കുവാൻ പാകപ്പെടുത്തുകയായിരുന്നു ഓസെൽസ്.

റമദാനിൽപോലും പള്ളികൾ  അടച്ചിടുന്നത് നമ്മെ ഏറെ വേദനിപ്പിക്കുന്നു. എന്നാൽ, ആരാധനകൾക്ക് പള്ളികൾ തന്നെ വേണമെന്ന ശാഠ്യം ഇസ്​ലാമിലില്ല. അല്ലാഹു ഈ ഭൂമി മുഴുക്കെ മസ്ജിദായി  നൽകിയിട്ടുണ്ടല്ലോ. തൽക്കാലം മനസ്സി​​െൻറ അകംപള്ളി തുറന്ന് സ്രഷ്​ടാവി​​െൻറ സാന്നിധ്യത്തിൽ സജീവമാകാം. ഈ ലോക്ഡൗൺ കാലത്തെ റമദാനിൽ അല്ലാഹുവിലേക്കും തിരുനബിയിലേക്കും നമ്മിലേക്ക് തന്നെയും ഒന്നുകൂടെ അടുത്തിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsramadan 2020
News Summary - Dharmapatha-kerala news
Next Story