റമദാൻ പ്രതീക്ഷയുടെ മാസം
text_fields“എെൻറ ദാസന്മാര് എന്നെപ്പറ്റി നിന്നോടു ചോദിച്ചാൽ (പറയുക); ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്ഥിക്കുന്നവെൻറ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെെൻറ വിളിക്കുത്തരം നല്കട്ടെ; എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം’’(അൽ ബഖറഃ 186).
ഖുർആനിൽ റമദാനിനെയും നോമ്പിനെയും പരാമർശിെക്ക, വിശ്വാസിക്ക് നൽകുന്ന പ്രതീക്ഷയാണിത്. അല്ലാഹു സമീപത്തുതന്നെയുണ്ടെന്നും ചോദിച്ചാൽ താമസംവിനാ ഫലം ലഭിക്കുമെന്നുമുള്ള പ്രതീക്ഷ. ദൈവധിക്കാരം പ്രവർത്തിക്കുകയും തിന്മകളിൽ വ്യാപൃതരാവുകയും ചെയ്തവർക്കുപോലും അല്ലാഹുവിലേക്ക് തിരിച്ചുചെല്ലാനുള്ള സുവർണാവസരമാണ് റമദാൻ. ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിച്ചും പുണ്യകർമങ്ങൾ ചെയ്തും സഹജീവികളെ സഹായിച്ചും ദൈവപ്രീതിയും സ്വർഗവും നേടിയെടുക്കാൻ റമദാനെക്കാൾ നല്ല മറ്റൊരവസരമില്ല.
ലോകത്ത് ധാർമികശക്തിയുടെ വിജയത്തെക്കുറിച്ച പ്രതീക്ഷയും നൽകുന്നുണ്ട് റമദാൻ. ബദ്റിലെ വിജയവും മക്ക വിജയവും റമദാനിലായിരുന്നുവല്ലോ. ഖുർആൻ മനുഷ്യനെ ധർമാനുഷ്ഠാനത്തിന് പ്രേരിപ്പിക്കുമ്പോഴെല്ലാം പ്രയോഗിക്കുന്ന രണ്ട് വാക്കുകളുണ്ട് ‘ഖൗഫ്, റജാഅ്’. ഭയം, പ്രതീക്ഷ എന്ന് പരിഭാഷപ്പെടുത്താം. ആത്മാർഥമായി കഠിനാധ്വാനം ചെയ്താൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന പ്രതീക്ഷ വേണം. നേരിയ അശ്രദ്ധയോ അലസതയോ സംഭവിച്ചാൽ എല്ലാം തകിടംമറിഞ്ഞു പോകുമെന്ന ഭയമുണ്ടാകണം. മനുഷ്യനെ മുന്നോട്ടു നടക്കാൻ സഹായിക്കുന്ന രണ്ടു കാലുകളാണ് പ്രതീക്ഷയും ഭയവും. ഉയരങ്ങളിലേക്ക് പറക്കാനുള്ള രണ്ട് ചിറകുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.