Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതഖ്​വ നിറഞ്ഞ...

തഖ്​വ നിറഞ്ഞ ജീവിതത്തി​െൻറ പരിശീലനകാലം

text_fields
bookmark_border
തഖ്​വ നിറഞ്ഞ ജീവിതത്തി​െൻറ പരിശീലനകാലം
cancel

റമദാന്‍ വ്രതത്തി​​​​െൻറ പുണ്യദിനങ്ങളിലാണ്‌ മുസ്‌ലിം ലോകം. ഈ മഹത്തായ മാസം അവസാനിക്കുന്നതോടെ വിശ്വാസി മനസ്സ്​ പൂര്‍ണ ശുദ്ധിനേടി ഒരു പുതിയ മനുഷ്യസമൂഹം പുനഃസൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്‌. പ്രവാചകൻ പ്രബോധനമാരംഭിച്ച്​ ഏറെക്കഴിഞ്ഞാണ്​ റമദാന്‍ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. വിശ്വാസികള്‍ നോമ്പനുഷ്‌ഠിക്കാന്‍ ആവശ്യമായ മാനസിക പക്വതയാര്‍ജിക്കുന്നതിന്‌ ഈ കാലതാമസം ആവശ്യമായിരുന്നു. വിശപ്പും ദാഹവും അധമവികാരങ്ങളും സ്വയം നിയന്ത്രിക്കാന്‍ മാത്രം വിശ്വാസം കരുത്ത്‌ നേടേണ്ടിയിരുന്നു. 

റമദാന്‍ കാലത്തെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഇന്നു പണ്ട​െത്തക്കാള്‍ സജീവമാണ്‌. പുതുതലമുറ റമദാന്‍ നാളുകളില്‍ പ്രത്യേകമായ ആവേശംകാണിച്ചുവരുന്നു. പള്ളികള്‍ വിശ്വാസികളുടെ സാന്നിധ്യംകൊണ്ട് കൂടുതല്‍‌ ചലനാത്മകമാണ്‌. മതപ്രഭാഷണങ്ങള്‍, ദാനധര്‍മങ്ങള്‍, നോമ്പുതുറ വിരുന്നുകള്‍, രാത്രിനമസ്‌കാരം, സ്‌നേഹസൗഹൃദബന്ധം തുടങ്ങിയ എല്ലാ സല്‍കൃത്യങ്ങളും റമദാനില്‍ സജീവം.

റമദാന്‍ നാളുകളിലെ മുസ്‌ലിം സമൂഹത്തി​​​​െൻറ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമും മുസ്‌ലിംകളും ‌ഗുരുതരമായ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുകയാണിന്ന്. ഇസ്‌ലാം ആധുനികലോകത്ത്‌ ഏറ്റവും വലിയ ഒരാകര്‍ഷണശക്തിയായി പരിലസിക്കുകയും ഇസ്‌ലാം ആശ്ലേഷിക്കാന്‍ ലോകമെമ്പാടുമുള്ള ബുദ്ധിജീവികളില്‍ പലരും തിടുക്കംകാട്ടുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇസ്​ലാമിനെ അപകീര്‍ത്തിപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരുന്നു. പ്രതിസന്ധികളെ അതിജയിക്കാന്‍ തഖ്‌വയുള്ളവര്‍ക്ക് അല്ലാഹു പോംവഴി കാണിച്ചുകൊടുക്കുമെന്ന്​ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്‌.

Pachalloor
പാച്ചല്ലൂര്‍ അബ്​ദുസ്സലീം മൗലവി
 

പ്രശ്‌നങ്ങളുടെ നേരെയുള്ള മുസ്‌ലിംകളുടെ സമീപനരീതി വിജയിക്കുന്നില്ലെങ്കില്‍ അത്‌ തെളിയിക്കുന്നത്‌ അവരുടെ മനസ്സിലെ തഖ്‌വയുടെ ബലഹീനതയാണ്. ആരാധനകള്‍ പലതും ആത്മാവ്‌ നഷ്‌ടപ്പെട്ട ബാഹ്യചടങ്ങുകള്‍ മാത്രമായി മാറിയ ഒരു കാലഘട്ടമാണിത്‌. പ്രകടനപരത മതരംഗത്തും സാര്‍വത്രികമായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തഖ്‌വയെന്ന മഹത്തായ സിദ്ധിയും മനഃശുദ്ധിയും സാധിച്ചുകൊടുക്കുന്ന നോമ്പി​​​​െൻറ സവിശേഷത വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്‌.

ദേഹേച്ഛകളും ദുര്‍വികാരങ്ങളും‌ സമൂഹത്തെ ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്‌​. ധനം വാരിക്കൂട്ടാനുള്ള ആര്‍ത്തി പല വഴിവിട്ട മാര്‍ഗങ്ങളും സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ലൈംഗിക സുഖാസ്വാദനത്തിന്‌ എന്തു വഴിയും സ്വീകരിക്കാമെന്നാണ്‌ ഇന്നത്തെ അവസ്ഥ. സ്‌ത്രീപീഡനത്തി​​​​െൻറ കഥകളും സാമ്പത്തിക ചൂഷണങ്ങളും ഇതാണ്‌ തെളിയിക്കുന്നത്‌. 

പരസ്‌പര ബന്ധത്തില്‍ സ്‌നേഹവും സാഹോദര്യവും ദുര്‍ബലമാവുകയും വിരോധവും അകല്‍ച്ചയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. പലരുടെയും വാക്കുകള്‍ വിദ്വേഷത്തി​​​​െൻറ അഗ്​നി ജ്വലിക്കുന്നവയാണ്‌. ആരാധന ചടങ്ങുകളുടെ വിഷയത്തില്‍ മതശാസനകള്‍ പാലിക്കാന്‍ കഴിയുമെങ്കിലും സ്വഭാവം, പെരുമാറ്റം, സാമ്പത്തിക ഇടപാടുകള്‍, സാമൂഹിക ബന്ധങ്ങള്‍, മനുഷ്യരോടുള്ള കടമകള്‍ തുടങ്ങിയ രംഗങ്ങളില്‍ സ്രഷ്‌ടാവി​​​​െൻറ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. വിശ്വാസം ദൃഢമാവുകയും ദൈവിക നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ പാലിക്കാനുള്ള ബോധം ശക്തമാവുകയും ചെയ്യുന്നതുകൊണ്ടല്ലാതെ ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാവുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsramadan 2018
News Summary - Dharmapatha - Life in Ramadan - Kerala News
Next Story