സൗന്ദര്യബോധമാണ് മതബോധം
text_fieldsവിട്ടുവീഴ്ചയില്ലാത്ത നീതിബോധവും സൗന്ദര്യബോധവുമാണ് ഇസ്ലാമിെൻറ സാമൂഹിക ആത്മീയമാനങ്ങളുടെ ആധാരം. ‘മനുഷ്യനെ സൃഷ്ടിച്ചു, അവനെ ഭാഷണം പഠിപ്പിച്ചു, പ്രാപഞ്ചികമായ സന്തുലിതത്വം സ്ഥാപിച്ചു’ എന്നു ഖുർആൻ. പ്രകൃതിയിലും മണ്ണിലും മനസ്സിലും നിയമങ്ങളിലുമെല്ലാമുള്ള താളം എന്നാണ് ഇൗ ‘സന്തുലിതത്വ’ത്തിെൻറ ലളിതസാരം. ആ താളത്തിനു പ്രതികൂലമായതൊന്നും ഇസ്ലാം സമ്മതിക്കുന്നില്ല. ഉറുമ്പിനെ കൊല്ലുന്നത് മുതൽ ഓസോൺപാളിക്ക് വിള്ളലേൽപിക്കുന്നതുവരെ ആ സന്തുലിതത്വ പരിപാലനത്തിന് എതിരാവും.
നൈതികബോധം ഖുർആെൻറ നിരന്തര പ്രമേയങ്ങളിലൊന്നാണ്. നീതിയുടെ പ്രതീകമായ ത്രാസും ഇരുമ്പുകട്ടയും അല്ലാഹുവിെൻറ വചനത്തിലും ഇടംനേടി. നീതിയുക്തം നിലകൊള്ളുന്നവരെന്ന് സത്യവിശ്വാസികളെ വിശേഷിപ്പിച്ച അല്ലാഹുവിെൻറ ഒരു നാമം ‘മുഖ്സിത്വ്’ അഥവാ നീതിത്തമ്പുരാൻ എന്നാണ്. ‘ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ’ എന്ന ഖുർആൻ വചനത്തിന് എന്തൊരു സൗന്ദര്യമാണ്! ഒരു കാലിൽ മാത്രം ചെരുപ്പണിയുന്നത് മുഹമ്മദ് നബി വിലക്കിയതാണ്. മറ്റേ കാലിനോടുള്ള അനീതിയാവും എന്നതാണ് കാരണം.
ആരാധനകളിൽ പോലുമുണ്ട് ആ സൗന്ദര്യബോധം. ഒരാൾ അഞ്ചുനേരം നിർബന്ധമായും നമസ്കരിക്കണം. ആചരണഭക്തി കൂടി ഒരാൾ ആറുനേരമാക്കിയാൽ ഫലം മതഭ്രഷ്ടാണ്. സാഷ്ടാംഗത്തിൽ നൈമിഷികഭക്തി വഴിഞ്ഞൊഴുകി എണ്ണം കൂട്ടിയാൽ അനുഷ്ഠാനം നിർവീര്യമായി.
നിങ്ങളെ മധ്യവർത്തിത സമൂഹമാക്കിയെന്ന് ഖുർആൻ ഉണർത്തുന്നു. ഈ വചനം അവതീർണമാകുവാനുള്ള സാഹചര്യം പരിശോധിച്ചാൽ വെളിപാടിെൻറ മതത്തിെൻറ എടുപ്പും വെപ്പും എന്തിന്മേലാണെന്ന് മനസ്സിലാവും. മുഹമ്മദ് നബിയും അനുചരരും ഹജ്ജിൽ കല്ലേറ് നിർവഹിക്കുകയാണ്, പിശാചിെൻറ പ്രതീകമായതിനാൽ ചിലർ മിനായിൽനിന്ന് വലിയ വലിയ ഉരുളൻകല്ലുകൾ എടുത്തെറിയുന്നുണ്ട്. നബി കല്ല് പെറുക്കാൻ പറഞ്ഞു. വലിയകല്ലുകൾ പ്രവാചകൻ സ്വീകരിച്ചില്ല. നീരസം മനസ്സിലാക്കിയ അബ്ദുല്ല ബിൻസലാം ചെറിയ ഉരുളൻകല്ലുകൾ പെറുക്കിവന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് നബി പറയുന്നു: ‘നന്നായിട്ടുണ്ട്’, ശേഷം ‘നിങ്ങൾ മതത്തിൽ അതിരു കവിയരുത്’ എന്നൊരു പ്രയോഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.