വെള്ളാപ്പള്ളിക്കെതിരെ അന്വേഷണ ആവശ്യപ്പെട്ട് ഇ.ഡി ഓഫിസിന് മുന്നിൽ ധർണ
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യോഗത്തെ മറയാക്കി വെള്ളാപ്പള്ളി നടേശനും കുടുംബവും നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തുമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി. വ്യാഴാഴ്ച ഇ.ഡി ഓഫിസിന് മുന്നിലാണ് ധർണ നടത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11ന് പ്രഫ. എം.െക. സാനു ഉദ്ഘാടനം ചെയ്യും. കുടക്, ഇടുക്കി, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ 1998നു ശേഷം വെള്ളാപ്പള്ളി കുടുംബം നേരിട്ടും ബിനാമിയായും വാങ്ങിയ എസ്റ്റേറ്റുകളെയും മറ്റ് സ്വത്തുക്കളെപ്പറ്റിയും അന്വേഷിക്കണം. എസ്.എൻ ട്രസ്റ്റിെൻറയും എസ്.എൻ.ഡി.പി യോഗത്തിെൻറയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം, പ്രവേശനം ഇനത്തിലും ഈ കുടുംബം കൈക്കലാക്കിയ 2000ത്തിൽപരം കോടി രൂപ വിദേശത്തേക്ക് കടത്തിയതും സർക്കാർ അന്വേഷിക്കണം.
സ്വർണക്കടത്ത് വിവാദസമയത്ത് കണിച്ചുകുളങ്ങര ക്ഷേത്ര ലോക്കറിൽ സൂക്ഷിച്ച സ്വർണ ബിസ്കറ്റുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സമിതി പ്രസിഡൻറ് അഡ്വ. എസ്. ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി മധു പരുമല തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.