Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 11:38 PM IST Updated On
date_range 10 Jan 2022 11:42 PM ISTധീരജ് വധം: പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം; കൊലക്കത്തി രാഷ്ട്രീയത്തെ തള്ളിക്കളയണം- വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന എസ്.എഫ്.ഐ – കെ.എസ്.യു സംഘട്ടനത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കൊല ചെയ്യപ്പെട്ടത് കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
കൊലയാളികളെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം ആശയ സംവാദങ്ങളുടെ തലങ്ങളിലേക്കുയർത്താൻ പരിശ്രമിക്കുന്നതിന് പകരം സംഘർഷ ഭൂമികളാക്കി മാറ്റിയതിന്റെ അനന്തര ഫലമാണ് ഇത്തരം അക്രമങ്ങൾ.
കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാമ്പസിലെ കൊലക്കത്തികൾ താഴ്ത്തിവെയ്ക്കാൻ വിദ്യാർത്ഥി സംഘടനകളെ പ്രേരിപ്പക്കണമെ ന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story