ധീരജ് വധം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സുരക്ഷ വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് നടപടി. പ്രദേശിക പരിപാടികൾക്ക് ഉൾപ്പടെ എസ്കോർട്ട് സംവിധാനം നൽകാനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ യൂത്ത കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവർ ചേർന്ന് കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ ഡി.ജി.പി നിർദേശം നൽകിയത്.
അതേസമയം, സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻറലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. കണ്ണൂർ ജില്ലയിൽ പൊലീസിെൻറ ജാഗ്രതാ നിർദേശവുമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സുരക്ഷയൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.