ധീരജ് വധം; കൊല്ലാനുപയോഗിച്ച കത്തിക്കായി ഇന്നും തെരച്ചിൽ നടത്തും
text_fieldsഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിെൻറ കൊലപാതകത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടർന്നേക്കും. കേസിലെ നിർണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി പൊലീസിനോട് പറഞ്ഞത്. ആ ഭാഗത്തായിട്ടാണ് പൊലീസ് ഇന്നും തെരച്ചിൽ നടത്തുകയെന്നാണ് സൂചന.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാൾ കൂടി അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയായിരുന്നു പിടിയിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോൻ സണ്ണി. ഇയാളെയും മറ്റൊരു പ്രതിയായ അലൻ ബേബിയെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു.
റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ കേസിലെ മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജിതിന്‍ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടന്‍, നിതിൻ ലൂക്കോസ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. നിഖിൽ പൈലി, ജെറിന്‍ ജോജോ എന്നിവരെ മറ്റന്നാളാണ് ഹാജരാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.