''കുത്തേറ്റത് ധീരജിന്റെ ചങ്കിന്, മരണം ചങ്ക് പിളർന്ന്'
text_fieldsകുത്തേറ്റ് ചങ്ക് പിളർന്നാണ് ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ്. ചങ്ക് പിളർന്നാണ് മരിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
'യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി കഠാരയുമായെത്തി കൊലപാതകം നടത്തുകയായിരുന്നു. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. ഒരു വിധത്തിലുള്ള സംഘർഷാവസ്ഥയുമുണ്ടായിരുന്നില്ല. അധ്യാപകരോട് സംസാരിച്ചപ്പോൾ പറഞ്ഞതും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുട്ടികളും അധ്യാപകരും പുറത്തിറങ്ങിയതാണെന്നാണ്. ഇതിനിടെയാണ് കൊലപാതകം' വർഗീസ് പറഞ്ഞു.
''മൂന്നു കുട്ടികൾക്കും ചങ്കിനാണ് കുത്തേറ്റത്. ആളുകളെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ഇത് ചെയ്തത്. സംഘർഷത്തിന്‍റേതായ ഒരു അന്തരീക്ഷവും ഇവിടെയുണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ നിഖിൽ പൈലി കോൺഗ്രസിന്റെ സൃസ്ഥാന നേതൃത്വത്തിലുള്ള എല്ലാവർക്കുമൊപ്പം എടുത്തിട്ടുള്ള ഫോട്ടോ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു കൊലപാതകം എന്തിന് നടത്തിയെന്ന് കോൺഗ്രസ് സമൂഹത്തിനോട് മറുപടി പറയണം. നാലാം വർഷ വിദ്യാർത്ഥിയാണ്. മിടുക്കനായി പഠിച്ച് പഠനം കഴിഞ്ഞ് കുടുംബത്തിന്റെ അത്താണിയാകേണ്ടയാളായിരുന്നു ധീരജ്. അങ്ങനെ വളർന്നുവരുന്ന കുട്ടികളെയൊക്കെ കൊല്ലുന്നതുകൊണ്ട് കോൺഗ്രസ് എന്താണ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് കൊലപാതകത്തിന്റെ കത്തി താഴെവയ്ക്കണംദ - സി.വി. വർഗീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.