ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി
text_fieldsതൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘർഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം. മണി പറഞ്ഞു.
കോളജിൽ സംഘർഷമുണ്ടായിരുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസും പറഞ്ഞു. പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയത്. നിഖിൽ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ് ധീരജ് ആണ് കുത്തേറ്റ് മരിച്ചത്. നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. മറ്റ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.