ഭൂസമരം: ബി.ജെ.പിക്ക് രാഷ്ട്രീയ ലക്ഷ്യം –ഡി.എച്ച്.ആര്‍.എം
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഭൂമിക്കായി നടത്തുന്ന സമരം ഏറ്റെടുക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തിനു പിന്നില്‍ രാഷ്ട്രിയ അജണ്ടയാണെന്ന് ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ സലീന പ്രക്കാനം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദിവാസി, ദലിത് വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്ന നിയമങ്ങളില്‍ മാറ്റംവരുത്തുമ്പോഴാണ് ഇവിടെ മറിച്ചുള്ള നിലപാട് സ്വീകരിക്കുമെന്ന് പറയുന്നത്.ദലിത്, ആദിവാസി വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടു മാത്രാണ് ഈ നീക്കം. സി.കെ. ജാനുവിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി വോട്ടും ലഭിക്കുമെന്നത് ബി.ജെ.പിയുടെ മിഥ്യാധാരണയാണ്. സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്രണം നടത്തുമെന്ന് പറയുന്നതിനുമുമ്പ് ഒന്നാം ഭൂപരിഷ്കരണത്തിലുണ്ടായ പരാജയം പരിശോധിക്കണം. ഭൂമിക്കുവേണ്ടി നടത്തുന്ന സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 29ന് ചെങ്ങറയില്‍ നടത്തുന്ന ചലോ തിരുവനന്തപുരം പ്രഖ്യാപനത്തിന് ഡി.എച്ച്.ആര്‍.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിവിധ ആദിവാസി, ദലിത് സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സലീന അറിയിച്ചു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സജി കൊല്ലം, വൈസ് പ്രസിഡന്‍റ് അജയന്‍ പുളിമാത്ത്, സെക്രട്ടറി അജിത കീഴ്പാലൂര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.