അമ്മയെ കണ്ട് കൊതിതീരാതെ ധ്രുവ്; ഈറനണിഞ്ഞ് നാട്
text_fieldsഅഞ്ചൽ (കൊല്ലം): അമ്മിഞ്ഞപ്പാലിെൻറ നറുമണം മാറാത്ത കുഞ്ഞ് ധ്രുവിെൻറ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് തടിച്ചുകൂടിയവരുടെ കണ്ണുകൾ ഇൗറനണിഞ്ഞു. കൂടുതൽ നാൾ അമ്മയെ പിരിഞ്ഞിരുന്ന ശീലം ഇല്ലാത്തതിനാലാകണം വീട്ടിലെത്തിയപ്പോൾ മുറിക്കുള്ളിൽ ആരെയോ തിരയുന്നത് കാണാമായിരുന്നു. ഭിത്തിയിലെ ചില്ലിട്ട ചിത്രത്തിലേക്ക് ധ്രുവ് നോക്കുന്നത് കണ്ടവരുടെ കരളലിയിപ്പിച്ചു.
മാർച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിെൻറ വീട്ടുകാരാണ് നോക്കിയിരുന്നത്. കോവിഡ് കാലത്ത് കുട്ടികൾക്ക് യാത്രാവിലക്കുള്ളതിനാൽ കുഞ്ഞിനെ ഉത്ര കണ്ടതുമില്ല. പിന്നീട് ആശുപത്രിയിൽനിന്ന് മടങ്ങുമ്പോഴാണ് സൂരജിെൻറ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കാറിൽനിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നുെവക്കാനായി ആശുപത്രിയിൽ പോകുംവഴിയും കുഞ്ഞിനെ കണ്ടിരുന്നു. മാസത്തിൽ രണ്ട് തവണയെങ്കിലും ഉത്ര കുഞ്ഞുമായി ഏറത്തെ കുടുംബവീട്ടിൽ വരുകയും രണ്ടോ മൂന്നോ ദിവസത്തിനുശേഷം സൂരജെത്തി കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. ഉത്ര മരിക്കുന്ന ദിവസം ധ്രുവ് സൂരജിെൻറ വീട്ടിലായിരുന്നതിനാൽ അവസാനനോക്കിനുള്ള ഭാഗ്യവും ഉത്രക്കില്ലാതെ പോയി.
ശിശുക്ഷേമസമിതി അധികൃതർ ചൊവ്വാഴ്ച പകൽ പന്ത്രണ്ടരയോടെ ഏറത്തെ കുടുംബവീട്ടിലെത്തിയാണ് ധ്രുവിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറിയത്. ഉത്രയുടെ ശവസംസ്കാരചടങ്ങിന് ശേഷം കുട്ടിയെ ശിശുക്ഷേമസമിതി വഴി ഏറ്റെടുത്ത് സൂരജ് അടൂർ പറക്കോട്ടുള്ള കുടുംബവീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകുന്നതും സൂരജ് അറസ്റ്റിലാകുന്നതും.
മകളുടെ മരണം കൊലപാതകമാണെന്ന് അറിഞ്ഞതോടെയാണ് കുട്ടിയുടെ സുരക്ഷയും ഭാവിയും പരിഗണിച്ച് കുടിയെ തിരികെ ലഭിക്കാൻ രക്ഷാകർത്താക്കൾ നിയമ നടപടി സ്വീകരിച്ചത്.
തുടർന്ന് പത്തനംതിട്ട ജില്ല ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ ഏറ്റെടുക്കാൽ അഞ്ചൽ പൊലീസുമായി സൂരജിെൻറ വീട്ടിൽ എത്തിയെങ്കിലും കുട്ടിെയയും സൂരജിെൻറ മാതാവിനെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സംഘം മടങ്ങുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പൊലീസിെൻറയും ശിശുക്ഷേമസമിതി അധികൃതരുെടയും നിരന്തര ഇടപെടലിനെത്തുടർന്നാണ് കുട്ടിയെ തിരിച്ചുവാങ്ങാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.