Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​ ദിവസത്തെ...

മൂന്ന്​ ദിവസത്തെ ഡയസ്​നോൺ ബാധകമാക്കുന്നത്​ എങ്ങനെയെന്ന്​ ഉത്തരവിടണം -ഹൈകോടതി

text_fields
bookmark_border
ksrtc, highcourt
cancel

കൊ​ച്ചി: ഒ​രു​ദി​വ​സം പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മൂ​ന്ന്​ ദി​വ​സ​ത്തെ ഡ​യ​സ്​​നോ​ൺ എ​ങ്ങ​നെ ബാ​ധ​ക​മാ​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട്​ ഹൈ​കോ​ട​തി. ഒ​രു​മാ​സ​ത്തി​ന​കം ഉ​ത്ത​ര​വി​ട​ണ​മെ​ന്നും അ​തു​വ​രെ ഒ​രു​ദി​വ​സ​ത്തെ ഡ​യ​സ്‌​നോ​ൺ മാ​ത്രം ബാ​ധ​ക​മാ​ക്കി​യ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ തു​ട​രു​മെ​ന്നും ജ​സ്റ്റി​സ്​ പി.​ ​ഗോ​പി​നാ​ഥ്​ വ്യ​ക്ത​മാ​ക്കി.

ബി.​എം.​എ​സ്‌ യൂ​നി​യ​നാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി എം​പ്ലോ​യീ​സ് സം​ഘി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് എ​ട്ടി​ന് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്‌ മൂ​ന്നു ദി​വ​സ​ത്തെ ഡ​യ​സ്‌​നോ​ൺ പ്ര​ഖ്യാ​പി​ച്ച്‌ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ യൂ​നി​യ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഹ​ര​ജി​ക്കാ​ർ സ​മ​രം ന​ട​ത്തി​യ​ത് മേ​യ് എ​ട്ടി​നാ​ണെ​ങ്കി​ലും ഏ​ഴി​നു തു​ട​ങ്ങി എ​ട്ടി​നു അ​വ​സാ​നി​ക്കു​ന്ന സ​ർ​വി​സു​ക​ളെ​യും മേ​യ് എ​ട്ടി​നു തു​ട​ങ്ങി ഒ​മ്പ​തി​നു അ​വ​സാ​നി​ക്കു​ന്ന സ​ർ​വി​സു​ക​ളെ​യും സ​മ​രം ബാ​ധി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ഡ​യ​സ്‌​നോ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​ക സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡ​യ​സ്‌​നോ​ൺ എ​ങ്ങ​നെ ബാ​ധ​ക​മാ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. മേ​യ്​ ഏ​ഴി​ലെ ഡ​യ​സ്‌​നോ​ൺ അ​ന്ന്​ സ​ർ​വി​സ് തു​ട​ങ്ങി അ​ടു​ത്ത ദി​വ​സം അ​വ​സാ​നി​ക്കു​ന്ന സ​ർ​വി​സി​ന് എ​ത്താ​ത്ത​വ​ർ​ക്കും മേ​യ് ഒ​മ്പ​തി​ലെ ഡ​യ​സ്‌​നോ​ൺ മേ​യ് എ​ട്ടി​നു തു​ട​ങ്ങി ഒ​മ്പ​തി​നു അ​വ​സാ​നി​ക്കു​ന്ന സ​ർ​വി​സി​ന് എ​ത്താ​ത്ത​വ​ർ​ക്കു​മാ​ണ് ബാ​ധ​ക​മെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtksrtc
News Summary - Diaznon at KSRTC
Next Story