രേഷ്മ ഗർഭിണിയാണെന്ന് ഭർത്താവിനടക്കം അറിയില്ലായിരുന്നോ? നവജാതശിശുവിെൻറ മരണത്തിൽ ദുരൂഹത ബാക്കി
text_fieldsകൊല്ലം: കല്ലുവാതുക്കൽ ഊഴായ്ക്കോട് നവജാതശിശുവിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. പിടിയിലായ രേഷ്മയെ കോവിഡ് കാരണം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രാഥമിക മൊഴി അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്.
സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരുമിച്ച് കഴിഞ്ഞ ഭർത്താവും മാതാവും പിതാവും അടക്കമുള്ള ബന്ധുക്കൾക്ക് രേഷ്മ ഗർഭിണിയായിരുന്നത് അറിയില്ലായിരുന്നു എന്നുള്ള മൊഴി വിശ്വസിക്കാൻ ആരും ഒരുക്കമല്ല. സൈബർതലത്തിലുള്ള അന്വേഷണത്തിന് ഇനിയും കാലതാമസം ഉണ്ടാകുമെന്നിരിക്കെ പെെട്ടന്ന് അന്വേഷണം ആര്യയുടെയും ഗ്രീഷ്മയുടെയും മേൽ ചാർത്തി അവസാനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കുന്നു എന്ന സംശയം നാട്ടുകാർക്കുണ്ട്.
രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവരേണ്ടതുണ്ട്. രേഷ്മയുടെയും ഭർത്താവിെൻറയും ബന്ധുക്കളുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട് എന്നും വിഷ്ണുവിെൻറ മൊഴികളിൽനിന്ന് വ്യക്തമാകുന്നു.
രേഷ്മ പ്രസവിച്ച ദിവസവും തനിക്കൊപ്പം മുറിയിൽതന്നെ ഉണ്ടായിരുെന്നന്ന് വിഷ്ണു പറയുമ്പോൾ മെഡിക്കൽ രംഗത്തുള്ളവർ ഇതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയിട്ടില്ല. രേഷ്മയെയും ബന്ധുക്കളെയും വിഷ്ണുവിനെയും ബന്ധുക്കളെയും ചോദ്യംചെയ്യുകയും വിശദമായ അന്വേഷണം നടത്തി ദുരൂഹതകൾ പുറത്തുകൊണ്ടുവരുകയും വേണം.
നിലവിൽ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് നിയമതടസ്സം ഉണ്ടെന്ന് െപാലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞതിനാൽ ഇനി ഹൈകോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.