പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും
text_fieldsതിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെെട്ടന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിെൻറ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ റിജിജുവിനെ ഉദ്ധരിച്ച് വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാല് കേസുകൾ ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെെട്ടന്നാണ് വാർത്തയിലുള്ളത്. ഇക്കാര്യം ഡി.ജി.പിയും നിഷേധിച്ചു.
പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം ഇൗ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയസംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാറിെൻറ നയമല്ല. സമൂഹത്തില്‍ വര്‍ഗീയചേരിതിരിവും കലാപവുമുണ്ടാക്കുന്നതിെൻറ അടിസ്ഥാനത്തില്‍ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്.വർഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ പ്രത്യയശാസ്ത്രമോ നിരോധനം കൊണ്ട് ഇല്ലാതാക്കാനാവില്ല. ജനങ്ങളെ അണിനിരത്തിയും കര്‍ക്കശ നിയമനടപടികള്‍ സ്വീകരിച്ചുമാണ് വര്‍ഗീയതയെയും തീവ്രവാദത്തെയും നേരിടേണ്ടത്. പോപുലര്‍ ഫ്രണ്ടിെൻറ കാര്യത്തിലും ഈ നിലപാട് തന്നെയാണ്.
വർഗീയതക്കും തീവ്രവാദത്തിനുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മതസ്പര്‍ധ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എൻ.ഡി.എഫ്, - പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 104 കേസുകൾ 2005 മുതല്‍ 2012 വരെ കേരളത്തില്‍ രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍, 2013 മുതല്‍ 2017 വരെ കേവലം 14 കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവതരണത്തിലോ തുടർന്നുള്ള ചർച്ചയിലോ പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട ഒരു ആശയവും കേരളം മുന്നോട്ടുവെച്ചിട്ടില്ലെന്ന് ഡി.ജി.പി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ജനുവരിയിൽ നടന്ന യോഗത്തിൽ മൗലികവാദം സംബന്ധിച്ച പ്രസേൻറഷനും ചർച്ചയുമുണ്ടായിരുന്നു. ഒരു കൂട്ടം ഡി.ജി.പിമാർ തയാറാക്കിയ ഇൗ പ്രസേൻറഷെൻറ അവതരണം മാത്രമാണ് ഡി.ജി.പി നിർവഹിച്ചതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Press Note Clarification Rejoinder by Anonymous QCvDKN on Scribd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.