പാർശ്വഫലം ഭയന്നാണ് ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകാതിരുന്നത് -ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങളുണ്ടാകുമെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കെ, ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി ചാണ്ടി ഉമ്മൻ. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്നാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പിതാവിനെതിരെ അദ്ദേഹത്തിന്‍റെ വിഷമ സന്ധിയിൽപ്പോലും ഒത്തിരി ആക്ഷേപങ്ങൾ ഉന്നയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയെക്കുറിച്ച് വിവാദമുണ്ടാക്കിയവർ ഇപ്പോൾ മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരുമകനും ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണെന്ന് കാലം തെളിയിക്കും. പിന്നിൽ ഒരാൾ മാത്രമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള ആരോപണമാണ് ഉയർന്നിരുന്നത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും മെഡിക്കൽ ബോർഡ് രൂപീകരിച്ച് അടിയന്തിരമായി ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.